Kerala Kitchen

Kerala Kitchen Hi, Friends & Viewers,

Welcome to the world of Kerala food recipe!!. Here we are posting 90% of the posts in Malayalam, bcz its a Kerala recipe page.

Kerala Kitchen's Famous Album's Post Link ....

131 തരം മീന്‍ കറികള്‍ :-
https://goo.gl/dlVbWn

300 ല്‍ പരം പാചക കുറിപ്പുകള്‍ക്ക് ...
https://goo.gl/4qqdjZ

1000 തരം - പഴങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ :-
https://goo.gl/QxIO2U

50 തരം ദോശ :-
https://goo.gl/8oG102

50 തരം ചിക്കെന്‍ കറി :-
https://goo.gl/AUIbty

50 types of Chutney :-
https://goo.gl/kbPLvB

10 Types of Natural Wine Recipe
https://goo

.gl/UG0xpj

12 Types of KERALA BEEF Recipe
https://goo.gl/hBme8l

Tandoori Roti - Recipe
https://goo.gl/ugQoMA

50 Types of PICKLE Recipe
https://goo.gl/uTmrkl

PORK Recipe
https://goo.gl/aheBs8

301 Types of European, Italian & Indian Receipe:
https://goo.gl/2uixn6

75 തരം ചൈനീസ് വിഭവങ്ങള്‍ :-
https://goo.gl/9uXVsI

Wishing you a very happy Onam...
29/08/2023

Wishing you a very happy Onam...

28/06/2023
കൂൺ പട്ടാണി മസാലചേരുവകൾ1. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ2. കടുക് – ഒരു ചെറിയ സ്പൂൺ3. സവാള അരിഞ്ഞത് – 50 ഗ്രാംപച്ചമുളക്...
31/10/2022

കൂൺ പട്ടാണി മസാല

ചേരുവകൾ

1. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ
2. കടുക് – ഒരു ചെറിയ സ്പൂൺ
3. സവാള അരിഞ്ഞത് – 50 ഗ്രാം

പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
കറിവേപ്പില – 10 ഗ്രാം

4. തക്കാളി അരിഞ്ഞത് – 30 ഗ്രാം
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ

5. കൂൺ ചതുരക്കഷണങ്ങളാക്കിയത് – 100 ഗ്രാം
ഗ്രീൻപീസ് വേവിച്ചത് – 100 ഗ്രാം

6. തേങ്ങാപ്പാൽ – 20 മില്ലി

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂ ന്നാമത്തെ ചേരുവ വഴറ്റണം. ഇളം ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് കൂണും ഗ്രീൻപീസും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കണം. ഇതിൽ തേങ്ങാപ്പാലിന്റെ പകുതിയും ഉപ്പും ചേർത്തു വേവിക്കുക. തിളയ്ക്കുമ്പോൾ തീ കുറച്ച ശേഷം ബാക്കി തേങ്ങാപ്പാൽ ചേർത്ത് ഉപ്പു പാകത്തിനാക്കണം. കറിവേപ്പില വറുത്തതു കൊണ്ട് അലങ്കരിക്കാം.

10/08/2021

മാമ്പഴ പുളിശ്ശേരി ,,,,

വ്യതസ്ത രീതികൾ ഉണ്ടാക്കാം ,,,,,,

മാമ്പഴ പുളിശ്ശേരി സാൾട്ട് ആൻഡ്‌ പെപ്പെർ

മാങ്ങ (പഴുത്തത്) 2
(ചെറുതായി അരിയുകയോ , ചീവി ഇടുകയോ ആവാം

മാങ്ങയുടെ അണ്ടിയും എടുക്കാം_വേണമെങ്കില്‍ )

പാത്രത്തില്‍ കടുക് , ഉലുവ (പൊടിച്ചും ഉപയോഗിക്കാം), കറി വേപ്പില , ഉണക്കമുളക് എന്നിവ വറുക്കുക ..അതിലേക്കു കുഞ്ഞുള്ളി അരിഞ്ഞതിടുക (5-7), ഇഞ്ചി ചെറുതായി അരിഞ്ഞതും (1 tspn) ഇട്ടു നന്നായി വറ്റുന്നതുവരെ വഴറ്റുക.

അതിലേക്കു മാങ്ങാ മുരിച്ചതിടുക .മുളകുപൊടി (2 to 3 tspn)(ഇതത്തിനു അനുസരിച്ച് customize ചെയ്യാം), മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ഇട്ടും മാങ്ങാ നന്നായി ഉടയുന്നതുവരെ വഴറ്റുക അരികില്‍ നിന്ന് എണ്ണ ഊറി വരുന്ന പാകം വരെ വഴറ്റുക..

ഇതിലേക്ക് തേങ്ങ 1/2 മുറി അരച്ചത്‌ (ജീരകം, കര്ര്യ്വേപ്പില , പച്ചമുളക് എന്നിവ അരക്കുമ്പോള്‍ optional ആണ്)

നന്നായി അരഞ്ഞ തേങ്ങ ചേര്‍ത്ത് പിന്നെയും വേവിക്കുക്ക …(കുറെദിവസം സൂഖിക്കനനെങ്കില്‍ നന്നില്‍ ഇളക്കിക്കൊണ്ടു വഴറ്റി കുരുക്കിയെടുക്കണം)…നന്നായികുരുകി വരുമ്പോള്‍ വാങ്ങി വച്ച് , കുറച്ചു ചൂടുകുരയുമ്പോള്‍ തിരു (1/2 to 1 cup) ചേര്‍ക്കുക ..പിരിയാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക.

ഇങ്ങനെ കുരുക്കി ആക്കുന്ന മാമ്പഴ പുളിശ്ശേരി കുറച്ചുകാലം കേടു കൂടാതെ ഉപയോഗിക്കാം.

ഇനി ഈസി റെസിപ്പി

മാങ്ങാ ഉപ്പു മുളക് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചു അതിലേക്കു തേങ്ങ അരച്ചത്‌ ഒഴിച്ച് തിളപ്പിക്കുക …വാങ്ങിവച്ചു തൈര്‍ ചേര്‍ക്കുക ..first മേതോടില്‍ ആദ്യം പറഞ്ഞ സാധനങ്ങള്‍ വരുതിടുക
-----------------------------------------------------------------
മാമ്പഴ പുളിശ്ശേരി

ചേരുവകകള്‍

പഴുത്ത മാങ്ങ – 1
മഞ്ഞള്‍ പൊടി – ഒരു നുള്ള്
മുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 1
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3-4
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്
ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മാമ്പഴം ചെറിയ കക്ഷണങ്ങളാക്കി മഞ്ഞള്‍ പൊടി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും കുഴമ്പ് രൂപത്തിലാക്കി വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക.തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്ന മുളകും കറിവേപ്പിലയും താളിക്കുക. ഉലുവപൊടി ചേര്‍ത്തു ചൂടോടെ വിളമ്പുക.
----------------------------------------------------------------
മാമ്പഴ പുളിശ്ശേരി

ചേരുവകള്‍

പഴുത്ത നാടന്‍ മാങ്ങ - 5 എണ്ണം
മോര് - അരലിറ്റര്‍
തേങ്ങ ചിരകിയത് - ഒരു മുറി
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - നാല്തണ്ട്
ഉലുവ - 1/2 ടീസ്പൂണ്
വറ്റല്‍ മുളക് - 4 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാമ്പഴ പുളിശ്ശേരി കല്‍ചട്ടിയില്‍ തയ്യാറാക്കുന്നതാണ് ഉചിതം. അഞ്ച് പഴുത്ത നാടന്‍ മാങ്ങയുടെ മാംസളമായ ഇരുവശങ്ങളും (പള്ളഭാഗം) മുറിച്ച് അതിനെ വീണ്ടും രണ്ടാക്കി മുറിച്ചതും, അണ്ടിയോട് കൂടിയ ബാക്കി മാങ്ങ തൊലിയോട് കൂടിയും കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക .

മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക.മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ്
അതിലേയ്ക്ക് ചേര്‍ക്കുക.

തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. 'പ്രമാദ'മെന്നല്ലാതെ മറ്റൊന്നും ഈ മാമ്പഴ പുളിശ്ശേരിയെ വിശേഷിപ്പിക്കാനില്ല.

മാമ്പഴക്കാലത്തില്‍ ഇതിലേറെ വിശേഷപ്പെട്ട മറ്റൊരു വിഭവങ്ങളും ഇല്ല. ആര്‍ക്കും ഇഷ്ടപ്പെടുന്ന മാമ്പഴവിഭവങ്ങള്‍ തയ്യാറാക്കുക, മതിവരുവോളം ആസ്വദിക്കുക
----------------------------------------------------------
മാമ്പഴ പുളിശ്ശേരി maampazha pulisseri

ചേരുവകള്‍:

നന്നായി പഴുത്ത പുളിശ്ശേരി മാങ്ങ -3 എണ്ണം
തേങ്ങ -1/2 മുറി
വറ്റല്‍ മുളക് -2
ജീരകം-1/4 ടീസ്പൂണ്‍
തൈര്-1/4 ഗ്ലാസ്‌
പാചക എണ്ണ-ആവശ്യത്തിന്
കടുക്-1 /4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
പഞ്ചസാര-ഒരു ടീസ്പൂണ്‍
കറിവേപ്പില
പാകം ചെയ്യുന്ന വിധം:

മാമ്പഴം തൊലി കളഞ്ഞ് അല്പം വെള്ളമൊഴിച്ച് ഞെരടി പാകത്തിന് ഉപ്പും പഞ്ചസാരയുമിട്ട് വേവിക്കുക .

Jackfruit Ice-creamIngredients:10 to 15 pcs Jackfruit for paste5 to 10 pcs Jackfruit for crushing3sachet Dreamwhip powde...
02/06/2021

Jackfruit Ice-cream

Ingredients:

10 to 15 pcs Jackfruit for paste
5 to 10 pcs Jackfruit for crushing
3sachet Dreamwhip powder
3/4c Cold milk
1/2c Fresh cream
1/2tsp Vanilla essence
1/2 tin Condensed milk
Pralines for garnishing

Method:

Deseed the jackfruit pcs. Grind 15pcs into fine paste. In a bowl beat the Dreamwhip powder and cold milk and vanilla essence till creamy. Now add the cream and beat well. Add the con. milk and mix well. Now add the jackfruit paste and mix very well. Now crush the rest pcs in the blender and mix with the cream mixture. Now pour this to a bowl and freeze it. Freeze this for 2 hrs. and take it out and beat once more with a fork and again freeze it. Freeze for 5 to 6 hrs. or overnight. Now make the pralines by caramelizing 1/2c sugar and add 1/2c almond and cashews and mix well and speared on a grease surface. Once cooled crush this. Scoop the ice-cream and garnish with the pralines and serve

കിഴി ബിരിയാണി വീട്ടിൽ വെച്ചു തയ്യാറാക്കാവുന്ന കിഴി ബിരിയാണിയുടെ റെസിപ്പിചേരുവകൾ1. ചിക്കൻ - 12 കഷ്ണം2. ചെറിയ ഉള്ളി ചെറുതാ...
31/05/2021

കിഴി ബിരിയാണി

വീട്ടിൽ വെച്ചു തയ്യാറാക്കാവുന്ന കിഴി ബിരിയാണിയുടെ റെസിപ്പി

ചേരുവകൾ

1. ചിക്കൻ - 12 കഷ്ണം

2. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 കപ്പ്

3. സവാള കനം കുറച്ച് അരിഞ്ഞത് - ഒന്ന് വലുത്

4. തക്കാളി - രണ്ട് എണ്ണം

5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ

6. കാന്താരി മുളക്/പച്ചമുളക് - അഞ്ചെണ്ണം

7. കട്ടിയുള്ള തേങ്ങാപ്പാൽ - ഒരു കപ്പ്

8. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

9. കുരുമുളകുപൊടി - 1 ടീസ്പൂൺ

10. കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

11. ഗരംമസാല - 1 ടീസ്പൂൺ

12. ചെറുനാരങ്ങ - ഒന്ന്

*ചോറിന്*

13. കൈമ അരി - അര കിലോ

14. പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക - നാല് വീതം

15. ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ

16. സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒന്ന് വലുത്

17. അണ്ടിപ്പരിപ്പ്, കിസ്മിസ്, നെയ്യ്, സൺഫ്ലവർ ഓയിൽ, കറിവേപ്പില, മല്ലിയില, റോസ് വാട്ടർ, വാഴയില - ആവശ്യത്തിന്

*തയ്യാറാക്കുന്ന വിധം*

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും സവാള അരിഞ്ഞതും കാന്താരി മുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി വഴന്നാൽ മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി കുറുകുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇടുക. തിളയ്ക്കുമ്പോൾ തക്കാളി ക്യൂബ് ആയി അരിഞ്ഞത് ചേർക്കുക, കുറച്ചു നാരങ്ങാ നീരും ചേർക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ തുറന്നുവെച്ച് വറ്റിക്കുക. ഒരുവിധം വറ്റിയ ശേഷം ചെറിയ തീയിൽ മൂടിവയ്ക്കുക. നന്നായി എണ്ണ തെളിയുന്നത് വരെ വച്ച ശേഷം ഇറക്കുന്നതിനു മുമ്പ് മല്ലിയില ചേർക്കുക.

*ഇനി റൈസ് തയാറാക്കാം*

അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക എന്നിവയും എടുത്ത് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ കിഴികെട്ടുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെള്ളം അടുപ്പിൽ വെച്ച് കിഴിയും ഇട്ട് തിളയ്ക്കാൻ വയ്ക്കുക. വെള്ളം തിളയ്ക്കുമ്പോഴേക്കും സവാള വറുത്തു കോരാം. വറുക്കാൻ ആവശ്യമുള്ള എണ്ണയിൽ പകുതി നെയ്യും പകുതി സൺഫ്ലവർ ഓയിലും എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും കറിവേപ്പിലയും വറുത്തു കോരുക. പിന്നെ സവാള നല്ല ബ്രൗൺ നിറമാവുന്നത് വരെ വറുത്ത് കോരുക. ഇനി ആ എണ്ണ മാറ്റി പാത്രത്തിൽ അൽപ്പം പുതിയ നെയ്യ് ചേർത്ത് കഴുകി വാർത്തുവച്ച അരി ചേർക്കുക. മൂന്ന്-നാല് മിനിറ്റ് നന്നായി ഇളക്കുക. അപ്പോഴേക്കും വെള്ളം തിളച്ചിട്ടുണ്ടാവും. ആ വെള്ളം കിഴിയടക്കം അരിയിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പും ചേർക്കാം.

തിളച്ച ശേഷം ചെറിയ തീയിൽ ചോറ് വറ്റിച്ചെടുക്കുക. ചൂടായ ദോശക്കല്ലിൽ ആ പാത്രം കുറച്ചുസമയം വയ്ക്കുക. എന്നിട്ട് മസാലക്കിഴി എടുത്തു മാറ്റാം. വലിയ കിഴി ഉണ്ടാക്കി ബിരിയാണി ദം ആക്കാം. വാട്ടിയ വാഴയില എടുത്ത് അതിൽ കുറച്ചു റൈസ് ഇടുക. അതിനു മീതെ മസാല പിന്നെ റൈസ് അതിനു മുകളിൽ വറുത്തുവച്ച സവാള, കറിവേപ്പില, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇടുക. അരിഞ്ഞ മല്ലിയില, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് വാഴയില കിഴി കെട്ടുന്നതു പോലെ കെട്ടുക. നാല് കിഴി ഉണ്ടാവും. ഓരോ പോർഷൻ റൈസ് ആണ് ഓരോ കിഴി. അപ്പച്ചെമ്പിൽ വച്ച് 20 മിനിറ്റ് ആവി കയറ്റിയാൽ കിഴി ബിരിയാണി റെഡി.

പെപ്പർ ചിക്കനും ചട്ടിപത്തിരിയുംപെപ്പെര്‍ ചിക്കന്‍ ഉണ്ടാക്കുന്ന വിധംചേരുവകൾകോഴി - അരക്കിലോഗ്രാംകുരുമുളക് – ഒന്നര ടേബിൾ സ്...
02/01/2021

പെപ്പർ ചിക്കനും ചട്ടിപത്തിരിയും

പെപ്പെര്‍ ചിക്കന്‍ ഉണ്ടാക്കുന്ന വിധം

ചേരുവകൾ

കോഴി - അരക്കിലോഗ്രാം
കുരുമുളക് – ഒന്നര ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 3
ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി – രണ്ട് ടേബിൾസ്പൂൺ
മല്ലിയില – ഒരു കൈപ്പിടി
പെരുംജീരകം – ഒരു ടീസ്പൂൺ
തക്കാളി – 1
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
വെള്ളം – അര കപ്പ്
കറിവേപ്പില – 3 തണ്ട്
പഞ്ചസാര – അര ടീസ്പൂൺ
തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തിൽ കുരുമുളക് 10 മിനിറ്റ് വേവിച്ച് മാറ്റിവയ്ക്കുക. തണുത്തതിനുശേഷം ഒരു ടീസ്പൂൺ പെരുംജീരകം കൂടി ചേർത്ത് അരച്ചുവയ്ക്കുക. രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇതിലേക്ക് ചേർക്കുക. പച്ചമണം മാറിയതിനുശേഷം മല്ലിയില അരച്ചത് ചേർക്കുക. അതിനുശേഷം കുരുമുളക് പേസ്റ്റ് ചേർത്ത് അടച്ചുവച്ച് 5 മിനിറ്റ് വേവിക്കുക. തക്കാളി ചേർത്ത് വഴറ്റിയതിനു ശേഷം ചിക്കൻ, മഞ്ഞൾപ്പൊടി, ഗരം മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്തതിനു ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി 30 മിനിറ്റിനുശേഷം വിളമ്പാം. (കുരുമുളകിന്റെ കുത്തൽ കൂടുതലായി ഉണ്ടെങ്കിൽ അര ടീസ്പൂൺ പഞ്ചസാര ചേർക്കാം)

ചട്ടിപത്തിരി ഉണ്ടാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഫില്ലിങ്ങിന്

മുട്ട-3എണ്ണം
നാളികേരം-5ടീസ്പൂണ്‍
അണ്ടിപരിപ്പ് നുറുക്കിയത്-15എണ്ണം
മുന്തിരി-15എണ്ണം
പഞ്ചസാര-4ടീസ്പൂണ്‍
ഏലയ്ക പൊടി-1/2ടീസ്പൂണ്‍
നെയ്യ് -3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പ് മുന്തിരി മൂപ്പിക്കുക...
ഇതിലേക്ക് തേങ്ങ ചേര്‍ത്ത് മൂപ്പിക്കാം..
ഇതിലേക്ക് മുട്ട ചേര്‍ത്ത് ഇളക്കി കൊടുക്കാം...പഞ്ചസാരയും ഏലയ്ക പൊടിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം.....

അടുക്ക് തയ്യാറാക്കാന്‍

ഗോതമ്പ് പൊടി-1കപ്പ്
മുട്ട-6എണ്ണം
പഞ്ചസാര-1.5ടീസ്പൂണ്‍
ഏലയ്ക പൊടി-1/4ടീ
നെയ്യ്-1ടീ
പാല്‍-1ഗ്ലാസ്സ്
ഗോതമ്പ് പൊടി കൊണ്ട്,നല്ല നൈസായ ആറ് ചപ്പാത്തി ഉണ്ടാക്കുക..അധികം വേവിക്കണ്ട....
മുട്ട,ഏലയ്ക പൊടി,പഞ്ചസാര എല്ലാം കൂടി യോജിപ്പിക്കുക....
ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി നെയ് ചേര്‍ക്കുക...
ഒരു ചപ്പാത്തി എടുത്ത് പാലില്‍ മുക്കിയെടുത്ത്,മുട്ട മിശ്രിതത്തില്‍ മുക്കി ചൂടായ പാത്രത്തിലേക്ക് വെക്കുക....
ഇതിന് മുകളില്‍ മുട്ട കൂട്ട് വിതറുക....അടുത്ത ചപ്പാത്തികളും ഇത്പോലെ ചെയ്ത്.....ബാക്കിവരുന്ന മുട്ട ബാറ്റര്‍ ചപ്പാത്തിയുടെ മുകളിലൂടെ ഒഴിച്ച് കൊടുത്ത് 15മിനിറ്റ് മൂടി വെച്ച് കുറഞ്ഞ ചൂടില്‍ വേവിച്ച്....ഒരു ചട്ടുകം കൊണ്ട് സൈഡ് ഭാഗങ്ങള്‍ വിടീച്ചെടുത്ത്....ഒരു പാനിലേക്ക് പാത്രം കമഴ്ത്തി....മൂടിവെച്ച് 10മിനിറ്റ് കൂടി വേവിച്ചെടുത്താല്‍ ചട്ടിപത്തിരി റെഡി....

Wishing you and your family health, happiness, peace and prosperity this Christmas and in the coming New Year.          ...
25/12/2020

Wishing you and your family health, happiness, peace and prosperity this Christmas and in the coming New Year.

.com .0 .mathew.9

KUBOOS / കുബൂസ് ഉണ്ടാക്കുന്ന വിധം (Eng & Mal)ചേരുവകൾ മൈദ – 2 കപ്പ് ഗോതമ്പ്പൊടി –  1/2 കപ്പ്‌  ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ ...
12/11/2020

KUBOOS / കുബൂസ് ഉണ്ടാക്കുന്ന വിധം (Eng & Mal)

ചേരുവകൾ

മൈദ – 2 കപ്പ്
ഗോതമ്പ്പൊടി – 1/2 കപ്പ്‌
ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
ചൂട് വെള്ളം – 1 കപ്പ്...

തയാറാക്കുന്ന വിധം ∙

ഒരു കപ്പ്‌ ഇളം ചൂട് വെള്ളത്തിൽ 2 ടീസ്പൂൺ യീസ്റ്റ്, 1 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു 10 മിനിറ്റ് വയ്ക്കുക....
2കപ്പ്‌ മൈദയിൽ 1/2 കപ്പ്‌ ഗോതമ്പ് പൊടി, ഉപ്പ് ,1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ ചേർത്ത് പൊടി നന്നായി കുഴച്ചെടുക്കുക. ടേബിൾ ടോപ്പിൽ നന്നായി തേച്ച് കുഴച്ചെടുക്കണം, (വേറെ വെള്ളം ചേർക്കരുത്)
ഏകദേശം 10 മിനിറ്റ് കുഴച്ചെടുക്കണം, ഇത് രണ്ടു മണിക്കൂർ അടച്ചു വച്ച് പൊങ്ങാൻ വയ്ക്കുക....
പൊങ്ങിയതിനു ശേഷം ഒന്നുകൂടെ കുഴച്ചെടുത്തു ചപ്പാത്തിയെക്കാൾ കനം കുറച്ച് വട്ടത്തിൽ പരത്തി എടുക്കണം. എല്ലാം പരത്തി എടുത്ത ശേഷം അരമണിക്കൂർ ബട്ടർ പേപ്പറിലോ അല്ലെങ്കിൽ പൊടി
ഇട്ട് പ്ലേറ്റിൽ നിരത്തി വച്ച് അതിന്റെ മുകളിലായി കോട്ടൺ തുണി വിരിച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ഖുബൂസ് നല്ല മൃദുവായിരിക്കും....
എണ്ണ ചേർക്കാതെ ചപ്പാത്തി തയാറാക്കുന്നതു പോലെ ചൂടുള്ള തവയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കുക....

INGREDIENTS

Wheat our / Atta our - 4 Cup
More wheat our for dusting and rolling - ½ Cup
Warm water - ½ Cup
Yeast Active dry yeast - ½ Teaspoon
Sugar - 1 Dessert spoon
Milk - 1 Cup
Cooking oil / Ghee - 1 Table spoon
Salt – to taste

INSTRUCTIONS

Dissolve yeast in ½ cup of warm water (make sure that the water is not too hot) along with sugar and let sit for 10 minutes until it is frothy.
Combine wheat our, yeast dissolved water and salt in a mixing bowl. Gradually add 1 cup of warm milk and mix it well with your hands until a dough consistency has formed. The dough should be smooth and rm but not sti (add more milk or wheat our, depending on the absorbency of the wheat our).
Place the dough on to a lightly oured working surface and knead it well (approximately 5 minutes) with your hand till it is soft and smooth. The perfect kneading makes the kuboos/pita bread soft and puy when it is cooked.
Return the ball of dough to a bowl and brush it with 1 table spoon cooking oil or ghee. Cover the bowl with kitchen towel or plastic wrap. Keep it in a warm place for minimum 2 hours and let rise until doubled in size.
When the dough rises almost double in size, knead it briey. Make 12 equal sized balls from the kneaded dough and keep it covered with the kitchen towel for another 10 minutes.
Roll the balls like chappathi/poori to get round shape (almost double the thickness of chappathi/poori) using a roller/press by spreading wheat our over it.
Heat a at non-stick pan on medium ame, place the kuboos on it and wait for a few seconds and turn it to the other side. This time you wait for little more time and turn it again. Now press it using a spoon as shown in the below gure so that it pus up. Turn it again and press it.
Remove from the pan when it pus up. Keep it warm by covering it while cooking the remaining kuboos.

കാരറ്റ് പൂരിCARROT POORIആട്ട 2 കപ്പ്ക്യാരറ്റ് 2 എണ്ണംഉപ്പ് ആവശ്യത്തിന്നെയ്യ് ഒരു ടേബിള്‍സ്പൂണ്‍എണ്ണ ആവശ്യത്തിന്തയ്യാറാക്...
04/11/2020

കാരറ്റ് പൂരി
CARROT POORI

ആട്ട 2 കപ്പ്
ക്യാരറ്റ് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യം ക്യാരറ്റ് അല്പം വെള്ളം ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുക്കുക. അത് ആട്ടയും ഉപ്പും നെയ്യും ചേര്‍ത്ത് കുഴച്ചെടുക്കുക. വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്ത് കൊടുക്കുക.
ശേഷം ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുക്കാം. സ്വാദൂറും പൂരി റെഡി തയ്യാറായി.

നെല്ലിക്കാ ചമ്മന്തിനെല്ലിക്കയുടെ പോഷക മൂല്യം അറിയാവുന്നവര്‍ എല്ലാം എങ്ങനെയെങ്കിലും ദിവസേന നെല്ലിക്ക ആഹാരത്തില്‍ ഉള്‍പ്പെ...
04/11/2020

നെല്ലിക്കാ ചമ്മന്തി

നെല്ലിക്കയുടെ പോഷക മൂല്യം അറിയാവുന്നവര്‍ എല്ലാം എങ്ങനെയെങ്കിലും ദിവസേന നെല്ലിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

കഴുകി വൃത്തിയാക്കി കുരു കളഞ്ഞ മൂന്നു നെല്ലിക്കയും അര മുറി തേങ്ങാ ചിരകിയതും അഞ്ചാറു കാ‍ന്താരി മുളകും ( ഓരോരുത്തരുടെ എരിവു അനുസരിച്ച് ചേര്‍ക്കുക, കാ‍ന്താരി ഇല്ലെങ്കില്‍ പച്ചമുളക് രണ്ടോ മൂന്നോ ഉപയോഗിയ്ക്കുക )
ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്നു ചെറിയ ഉള്ളിയും അഞ്ചു ഇതള്‍ കറി വേപ്പിലയും പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ വെള്ളം ഒഴിച്ച് അരകല്ലില്‍ / മിക്സര്‍ ജാറില്‍ അരച്ച് ഒതുക്കി എടുക്കുക.ചൂട് കുത്തരി ചോറിന്റെ കൂടെ കഴിയ്ക്കുക.നെല്ലിക്ക ചമ്മന്തി തയ്യാര്‍.

Address

Changanacheri
686562

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Alerts

Be the first to know and let us send you an email when Kerala Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Kitchen:

Share