Squas Solutions

Squas Solutions THE SCIENCE OF CLEAN WATER

29/10/2025
27/10/2025
25/10/2025

SQUAS Purifying Tomorrow Together

ഭക്ഷണശാലയിലെ മലിന ജലത്തിന്‌ പരിഹാരമാകുന്നു . കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശം ആക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്റെ ദ്രവമാലിന്യ പരിപാലന നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസ്പതമായി സംരംഭകത്വ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ദ്രവമാലിന്യ സംസ്കരണത്തിനായി ജപ്പാന്‍ സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമാകുന്നു. ഒരു ലിറ്റര്‍ മലിനജനം ടാങ്കറില്‍ കൊണ്ടുവന്ന്‌ ശുദ്ധീകരിക്കുന്നതിന്‌ 60 പൈസയും പ്ലാന്റില്‍ നേരിട്ട്‌ എത്തിച്ചാല്‍ ശുദ്ധീകരിക്കുന്നതിന്‌ 30 പൈസയും മാത്രമേ ചെലവ്‌ വരുന്നുള്ളു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മികച്ച സ്താര്‍ട്ടപ്പുകളില്‍ സ്ഥാനം പിടിച്ച സ്ക്രാസ്‌ സൊല്യൂഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഹോട്ടല്‍ മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ്‌ നിര്‍മ്മിച്ചത്‌ . ആലപ്പുഴ നഗരസഭയില്‍ വഴിച്ചേരിയിലാണ്‌ പരീക്ഷണ അടിസ്ഥാനത്തില്‍ പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്ലാന്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ്‌ വര്‍ഗീസ്‌ ഐ എ എസ്‌ നിര്‍വഹിച്ചു . ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ പ്രേം മുഖ്യ അതിഥിയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ എസ്‌ രാജേഷ്‌ അദ്ധ്യക്ഷത വഹിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അസിസ്റന്റ്‌ എന്‍ജിനീയര്‍ അനികര്‍ കെ ആര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ മുഹമ്മദ്‌ കുഞ്ഞ്‌ ആശാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്കോറന്റ അസോസിയേഷന്‍ സെക്രട്ടറി നാസര്‍ ബി താജ്‌ സ്വാഗതവും സ്ത്രാസ്‌ സൊല്യൂഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ എം ഡി ഡോക്ടര്‍ ഹരീഷ്‌ നമ്പ്യാര്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ഡോക്ടര്‍ ഹരീഷ്‌ നമ്പ്യാരെ ജില്ലാ കളക്ടര്‍ ആദരിച്ചു. സ്ക്രാസ്‌ സൊല്യൂഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ സ്ഥലം കണ്ടെത്തി നല്‍കിയ നഗരസഭയും ഹരിത കേരളം മിഷന്‍ ,മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ .ശുചിത്വമിഷന്‍ ,കെ എച്ച്‌ ആര്‍ എ എന്നിവയുടെ കൂട്ടായ്മയും ജില്ലാ കളക്ടറുടെ പ്രോത്സാഹനവുമാണ്‌ പ്ലാന്റ്‌ പ്രാവര്‍ത്തികമായതിന്‌ പിന്നില്‍. പദ്ധതി വിജയകരമാകുന്ന പക്ഷം കൂടുതല്‍ വികേന്ദ്രീകൃത പ്ലാന്റുകള്‍ ജില്ലയില്‍ സ്ഥാപിക്കുന്നതാണ്‌.

[email protected]
Mob: +916238669193, +81 9039204070

Address

SQUAS Solutions (OPC) Pvt. Ltd. 26, Mather Green County, Rajagiri Valley P. O. , Kakkanad, C
Kochi
682039

Alerts

Be the first to know and let us send you an email when Squas Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share