Vimal Kumar

Vimal Kumar ജനനീ ജന്മഭൂവശ്‌ച : സ്വർഗ്ഗാതപി ഗരിയസി !
ലോകാ: സമസ്താ സുഖിനോ ഭവന്തു !

03/03/2026
05/02/2026

ബംഗാളിലെ CPM നേതാക്കൾ കേരളത്തിൽ പെറോട്ട അടിയ്ക്കുവാണെന്നൊരു പറച്ചിലുണ്ട്
ഇതു കണ്ടപ്പോൾ അത് ഏതാണ്ട് ഉറപ്പിക്കാം ന്നാ തോന്ന്ണേ 😀

04/01/2026

ട്രംമ്പിനെതിരെ കേരളത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു. ട്രംമ്പ് രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറിയതായി റിപ്പോർട്ട്!

അണ്ണനല്ലാതെ പിന്നാരു പറയുംഎന്തായാലുംPMSREE പിൻവലിക്കാൻ പറയാൻ പോണോണ്ട് അക്കുടെ ഇതുടെ അങ്ങു പറയഞ്ഞേക്കാം !നമ്മളോടാ കളി !ഡി...
27/11/2025

അണ്ണനല്ലാതെ പിന്നാരു പറയും
എന്തായാലുംPMSREE പിൻവലിക്കാൻ പറയാൻ പോണോണ്ട് അക്കുടെ ഇതുടെ അങ്ങു പറയഞ്ഞേക്കാം !
നമ്മളോടാ കളി !
ഡിയർ സോഷ്യൽ മീഡിയാ സഖാക്കൾ ഗെറ്റ് റെഡി വിത്ത് ക്യാപ്ഷൻ ഇത് കേരളമാണ്!
തൊള്ളായിരത്തി തൊണ്ണുറ്റി അറുപത്തി മൂന്ന് തരം ഇതു നമ്മൾ പിൻവലിപ്പിക്കും!
ശിവണ്ണൻ❤️
#ശിവണ്ണൻ
#ശിവഅപ്പുപ്പൻ

13/08/2025

ചക്ക മഹാമഹം സാരംഗ് ❤️
#ചക്ക

സത്യം😆
30/05/2025

സത്യം😆

🙏
26/05/2025

🙏

15/02/2025

ചിദാനന്ദപുരി സ്വാമികളുടെ വക്കുകൾ :

ധന്യാത്മാക്കളെ,
അശാസ്ത്രീയമായി നമ്മുടെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആനയെഴുന്നള്ളത്തിനെയും കരിമരുന്നുപ്രയോഗങ്ങളെയും കുറിച്ച് കഴിഞ്ഞ മൂന്നര ദശകങ്ങളായി നമ്മുടെ സമൂഹത്തിൽ വിമർശനം ചെയ്ത് പ്രസംഗിക്കാറുണ്ട്. അതിന്റെ പേരിൽ പലപ്പോഴും ആചാരവിരുദ്ധൻ എന്നൊക്കെ പരാമർശങ്ങളും സസന്തോഷം കേൾക്കാറുണ്ട്. ഇവയാൽ നമ്മുടെ നാട്ടിൽ വീണ്ടും വീണ്ടും മനുഷ്യജീവനുകൾ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും ഒന്നു മാറി ചിന്തിച്ചുകൂടേ?……
ഒരു ദൃഷ്ടാന്തം പറയാം. കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പ് ഉള്ള സ്ഥലമായിരുന്നു വേങ്ങേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. അവിടുത്തെ നവീകരണവുമായി ബന്ധപ്പെട്ട സന്ദർഭത്തിൽ ‘രക്ഷാധികാരിയെന്ന പേരു വയ്ക്കട്ടെ’ എന്നവർ ചോദിച്ചപ്പോൾ ഈ ദുഷിച്ച ചെയ്തി നിർത്തണമെന്നവരോടു പറയുകയുണ്ടായി. ഏതായാലും അവിടുത്തെ സജ്ജനങ്ങളായ പ്രവർത്തകർ ആ ക്ഷേത്രത്തിൽ നല്ല രഥം നിർമ്മിച്ച് ഭഗവാനെ അതിൽ എഴുന്നള്ളിക്കാനാരംഭിച്ചു. ആനയെ മാറ്റി. ഇപ്പോൾ വളരെ നല്ല നിലയ്ക്ക് ഉത്സവാദിനൈമിത്തികങ്ങൾ നടക്കുന്ന ശ്രേഷ്ഠമായ ക്ഷേത്രമാണത്. എല്ലാ ക്ഷേത്രകാര്യങ്ങളും സമംഗളം നടക്കുന്നു.
ഇച്ഛാശക്തിയോടെ സമാജനൻമയ്ക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടപ്പെട്ടവർ ശ്രമിക്കൂ. ശാസ്ത്രീയമായി ഇത്ര ഡെസിബൽ ശബ്ദത്തിനു മുകളിൽ പാടില്ലെന്നു നിശ്ചയിച്ചുമാത്രം ആരാധനാലയങ്ങളിൽ നിന്നും രാഷ്ട്രീയവേദികളിൽ നിന്നും ശബ്ദം ഉയരട്ടെ. ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഭേദമില്ലാതെ മറ്റുള്ളവ നിർത്തപ്പെടട്ടെ. ജനാവാസകേന്ദ്രങ്ങളിൽ യാതൊരു വ്യവസ്ഥയുമില്ലാതെ ഉയർത്തപ്പെടുന്ന ശബ്ദമലിനീകരണം അത്യാപത്തെന്ന് നാം തിരിച്ചറിയട്ടെ. അന്തരീക്ഷമലിനീകരണം വരുത്തുന്ന കരിമരുന്നുകളിൽ നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനിൽക്കട്ടെ. ജീവൻരക്ഷാപ്രവർത്തനം ചെയ്യുന്ന ആംബുലൻസുകൾക്കുപോലും മലിനീകരണം നിശ്ചിതപരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാൽ കരിമരുന്നുപ്രയോഗത്തിൽ ഒന്നും ആവശ്യവുമില്ല.
നാം ഒന്നിച്ചു നമ്മുടെ നന്മയ്ക്കായി യത്നിക്കുക.
ഉത്സവങ്ങൾ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവർദ്ധനവിന്റെയും വേദികളാവട്ടെ.
സ്വാമി ചിദാനന്ദ പുരി

13/02/2025

ആനയെന്ന വന്യജീവിയെ ക്ഷേത്രോത്സവങ്ങളിൽ നിന്ന് ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Address

New Delhi

Telephone

+918588828616

Website

Alerts

Be the first to know and let us send you an email when Vimal Kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category