14/10/2026
ഇനി കളി മാറും
പോലീസിന്റെ 'ആക്ഷൻ ഹീറോ' വീണ്ടും സൂപ്പറായി!
അട്ടിമറി നീക്കങ്ങളെ കാറ്റിൽപ്പറത്തി, നെടുമ്പാശ്ശേരി ദുരന്തത്തിൽ നീതി നടപ്പാക്കിയ ഡിവൈ.എസ്.പി ബൈജു പൗലോസിന് ബിഗ് സല്യൂട്ട്!
മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ച് മൂന്ന് പേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെ രക്ഷിക്കാൻ വൻതോതിൽ സ്വാധീനങ്ങളും അട്ടിമറി നീക്കങ്ങളും നടന്നിരുന്നു. എന്നാൽ, സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ ബൈജു പൗലോസ് പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ച് കേസിന്റെ ഗതി തന്നെ മാറ്റുകയായിരുന്നു. ആ ആർജ്ജവവും ജാഗ്രതയുമാണ് ഇന്ന് പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കാനും കറക്ഷണൽ ഹോമിലേക്ക് (ദുർഗുണ പരിഹാര പാഠശാല) മാറ്റാനും കാരണമായത്.
രാഷ്ട്രീയ-സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ, സത്യത്തിന്റെ പക്ഷത്തുനിന്ന് അന്വേഷണം നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് കേരളത്തിന്റെ യഥാർത്ഥ കരുത്ത്. ഇല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനത്തിൽ വെറുമൊരു ജാമ്യത്തിൽ പ്രതി പുറത്തിറങ്ങിയേക്കാവുന്ന കേസ്!
മൂന്ന് കുടുംബങ്ങളുടെ കണ്ണീരിന് നീതി ഉറപ്പാക്കാൻ മുന്നിൽ നിന്ന ആ പോരാട്ടവീര്യത്തിന് അഭിനന്ദനങ്ങൾ..