AJBIN

Call Website Contact the business

AJBIN SPICE STORE

Best wishes on Diwali ...
31/10/2024

Best wishes on Diwali ...

22/10/2024

💥Healthy Homemade അച്ചാറുകളും
കറിപൗഡറുകളും എല്ലാം Customize ചെയ്ത്
Perfect Packing ൽ ഇന്ത്യയിലെവിടെയും അയച്ചുനൽകുന്നു.

💁വിദേശത്തേക്ക് കൊണ്ടുപോവാൻ
പ്രത്യേകം Packing ലും ലഭ്യമാണ്.

വൃത്തിയായി കഴുകി ഉണക്കി പൊടിച്ച
കാശ്മീരി മുളകുപൊടി 500 gm - ₹288
പിരിയൻ മുളക് പൊടി 500 gm - ₹215
സാദാ മുളക് പൊടി - 500 gm - ₹140
മല്ലിപ്പൊടി 500 gm - ₹ 98
മഞ്ഞൾ പൊടി 500 gm - ₹200
പുട്ടുപൊടി 500 gm - ₹34
അരിപൊടി 500 gm - ₹34
ചിക്കൻ മസാല പൊടി 100 gm ₹40
ഗരം മസാല പൊടി 100 gm ₹ 55

മാങ്ങ അച്ചാർ
നാരങ്ങാ അച്ചാർ

മീൻ അച്ചാർ (മോത/ കേര )
ബീഫ് അച്ചാർ
(ഓർഡർ അനുസരിച്ചു ചെയ്തു തരുന്നതാണ് )

നാടൻ തോട്ടുപുളി
മസാല കൂട്ട്
...... etc

ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾ
ഏറ്റവും ഗുണമേന്മയുള്ള തേയില , കാപ്പിപ്പൊടി,ഏലക്ക, ഗ്രാമ്പു, ജാതിപത്രി, കറുകപട്ട,സ്റ്റാർ,
തുടങ്ങിയവയും ലഭ്യമാണ്.

Call / Whatsaap : 9747870506

മകള്‍ക്ക് കല്യാണത്തിന് മുൻപ് അമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍... തീർച്ചയായും ഉപകാരപ്പെടും എല്ലാവരും ഇതൊന്ന് വായിച്ചു നോക്...
07/10/2024

മകള്‍ക്ക് കല്യാണത്തിന് മുൻപ് അമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍... തീർച്ചയായും ഉപകാരപ്പെടും എല്ലാവരും ഇതൊന്ന് വായിച്ചു നോക്ക്..

1. സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം ഉപ്പിട്ടാൽ പൂപ്പല്‍ അല്ലെങ്കില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് തടയാം.
2. കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.
3. പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാൻ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുക.
4. പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.
5. ഇരുമ്പൻ പുളിയുടെ നീരെടുത്ത് സ്റ്റീൽ പാത്രങ്ങള്‍, സിങ്ക് കഴുകിയാൽ കൂടുതൽ നിറം വെക്കും.
6. ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.
7. മുട്ട പുഴുങ്ങുമ്പോള്‍ അല്‍പ്പം എണ്ണ ഒഴിച്ചാല്‍ മുട്ട പൊട്ടുന്നത് ഒഴിവാക്കാന്‍ സാധിക്കും.
8. അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.
9. മുട്ട പുഴുങ്ങുവാന്‍ ഇടുമ്പോള്‍ അതിലേയ്ക്ക് കുറച്ച് വിനാഗിരി ഒഴിച്ചാല്‍ മുട്ടയുടെ തോട് വേഗത്തില്‍ പൊളിച്ചെടുക്കുവാന്‍ സാധിക്കും.
10. മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.
11. അടുക്കളയിൽ പാചകം ചെയ്തുകഴിഞ്ഞ് മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു സ്പൂൺ വിനാഗിരിയും കുറച്ചു വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് ചൂടാക്കുക.
12. സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.
13. തേങ്ങാമുറി കേടാകുന്നത് ഒഴിവാക്കാൻ കുറച്ച് ഉപ്പ് എടുത്ത് തേങ്ങാമുറിയിൽ പുരട്ടിവെച്ചാൽ മതി. രണ്ടു മൂന്ന് ദിവസം വരെ ഫ്രഷ് ആയിട്ട് ഇരിക്കും.
14. ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.
15. ഉരുളക്കിഴങ്ങും ഉള്ളിയും വെവ്വേറെ സൂക്ഷിച്ചാൽ പെട്ടെന്ന് കേടാകുന്നത് തടയാം.
16. ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.
17. പച്ചരി, കടല, വൻപയർ എന്നിവ പെട്ടെന്ന് കുതിർന്നു കിട്ടാൻ ചൂടുവെള്ളത്തിൽ ഇട്ടു കുതിർക്കുക.
18. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല
19. കുക്കീസ് ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ ഒരു ബ്രഡ് സ്ലൈസ് ഇട്ടുവച്ചാല്‍ മതി. കുക്കീസ് എല്ലാം ഫ്രഷായിതന്നെ ഇരിക്കുന്നതായിരിക്കും.
20. പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.
21. വേവിച്ച കപ്പ ബാക്കിയായാൽ അത് നല്ലപോലെ ഉണക്കിയ ശേഷം എണ്ണയിൽ വറുത്തുകോരി കറുമുറാ കഴിക്കാം.
22. അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.
23. ചേന, ചേമ്പ് എന്നിവ അരിയുമ്പോൾ കൈകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ മാറ്റാൻ അരിയുന്നതിനു മുമ്പ് കൈകളിൽ വെളിച്ചെണ്ണ പുരട്ടുക.
24. തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക
25. വെളിച്ചെണ്ണ നന്നായി ചൂടായതിനുശേഷം മാത്രം കടുക് ഇടുക. ഇത് കറിക്ക് കൂടുതല്‍ സ്വാദ് നല്‍കും.
26. മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി
27. ചപ്പാത്തി ഉണ്ടാക്കുമ്പോൾ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക.
28. അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി
29. എത്ര നല്ല അരികൊണ്ടുവെച്ചാലും ചാഴി വരുന്നുണ്ടെങ്കിൽ കുറച്ച് ആര്യവേപ്പിന്റെ ഇല കൈകൊണ്ട് തിരുമ്മി അരിയിൽ ഇട്ടുവെക്കാം
30. വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .
31. സവാള അരിഞ്ഞതിനുശേഷം കയ്യിൽ മണം ഉണ്ടോ എങ്കിൽ കാപ്പിപ്പൊടി കയ്യിൽ ഇട്ടു തിരുമ്മുക. ശേഷം കഴുകികളയുക. മണം പമ്പകടക്കും.
32 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി
33. ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.
34 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും
35. ഇറച്ചിക്കറിയ്ക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി.
36. ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും
37. മൺപാത്രങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ വെളിച്ചെണ്ണ പുരട്ടി വെയിലിൽ രണ്ടു ദിവസമെങ്കിലും വെച്ച് ചൂടാക്കി കഴുകി എടുത്താൽ മണം മാറിക്കിട്ടും.
38. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.
39. കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്.
40. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല
41. മീൻകറിക്ക് മൺചട്ടിയിൽ വച്ച രുചിയും കിട്ടും, ഇന്ധനവും ലാഭിക്കാം.
42. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി
43. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.
44. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.
45. കറികളും മറ്റും തിളക്കുമ്പോൾ അവ പാത്രം നിറഞ്ഞ് തൂവാനുള്ള സാധ്യതയേറെയാണ്. കറി സ്റ്റൗവിൽ വീണ് സ്റ്റൗവും അഴുക്കാവും. ഇതൊഴിവാക്കാൻ ഭക്ഷണം പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകൾഭാഗത്ത് അരികുകളിലായി എണ്ണ തൂവി കൊടുക്കുന്നത് നല്ലതാണ്.
46. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.
47. ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നത് പതിവാണല്ലോ, ഇനി ഉള്ളി അരിയുന്നതിന് മുമ്പ് ഉള്ള് ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്‌തെടുക്കാം. അതിന് ശേഷം അരിയാം.
48. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.
49. മാവ് ഫ്രഷ് ആയും മൃദുവായും നിലനിര്‍ത്താന്‍, എപ്പോഴും മാവില്‍ അല്‍പം നെയ്യ് ചേര്‍ക്കുക. അതിനുശേഷം, നിങ്ങള്‍ക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
50. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.
51. മോരിന് പുളി കൂടിയാൽ കുറയ്ക്കുന്നതിന് വേണ്ടി കുറച്ച് ഉപ്പും പച്ചമുളകും ഇടാവുന്നതാണ്. ഇതൊക്കെ തന്നെ മോരിൻ്റെ സ്വാദും വർധിപ്പിക്കുന്നു.
52. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.
53. തേങ്ങാ ചിരകുന്നതിന് മുമ്പായി അത് അൽപ്പ സമയം ഫ്രീസറിൽ വെച്ചാൽ തേങ്ങാ നന്നായി ചിരകാൻ സാധിക്കും.
54. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഇത് മാക്സിമം നിങ്ങൾ ഷെ,യർ ചെയ്യുക... ഇതല്ലാതെ നിങ്ങൾക്ക് അറിയാവുന്ന അടുക്കള രഹസ്യങ്ങള്‍ കമെ,ന്റ് ചെയ്യാൻ മറക്കല്ലേ കൂട്ടുക്കാരെ..

കടപ്പാട്

27/09/2024
12/09/2024

Thank you v-channel

Address

18/20kadakkamon
Pathanapuram
689695

Alerts

Be the first to know and let us send you an email when AJBIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AJBIN:

Shortcuts

Share

Category