18/09/2026
❤️😍😍
ഒരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം എന്ന് പറയുന്നത് എത്രത്തോളം ടെൻഷനും ഉത്തരവാദിത്തങ്ങളും നിറഞ്ഞതാണെന്ന് അത് നടത്തുന്നവർക്കേ അറിയൂ. എന്നാൽ ഞങ്ങളുടെ ആ ടെൻഷനൊക്കെ മാറ്റി, എന്റെ സഹോദരിയുടെ കല്യാണം സ്വന്തം വീട്ടിലെ ഒരു കല്യാണം പോലെ മുന്നിൽ നിന്ന് എല്ലാം മനോഹരമാക്കിയത് അമ്പിളി ആന്റിയും, ആന്റിയുടെ വഞ്ചിപ്പുര കാറ്ററിംഗ് & ഇവന്റസ് (ചേപ്പാട്) ടീമുമാണ് ❤️
കല്യാണത്തിരക്കുകളും ഓട്ടപ്പാച്ചിലുമൊക്കെ കഴിഞ്ഞ് ഒന്ന് ശ്വാസം വിട്ടപ്പോഴാണ് ഈ നന്ദിവാക്ക് കുറിക്കാൻ സമയം കിട്ടിയത്. തിരക്കുകൾ കാരണം വൈകിയെങ്കിലും ഇത് പറയാതിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല!
2026 സെപ്റ്റംബർ 12 വൈകുന്നേരം വീട്ടിൽ വെച്ചുനടന്ന പുടവ കൊടുക്കൽ ചടങ്ങും, സെപ്റ്റംബർ 13-ന് ചെങ്ങന്നൂർ Cee Cee Plaza -യിൽ വെച്ചുനടന്ന വിവാഹവും തുടക്കം മുതൽ ഒടുക്കം വരെ ഒരു ചെറിയ കുറവ് പോലും വരാതെ അവർ അത്രയും ഭംഗിയായി മാനേജ് ചെയ്തു.
സെപ്റ്റംബർ 12-ന് വീട്ടിൽ നടന്ന പുടവ കൊടുക്കൽ ചടങ്ങിന് ഞങ്ങൾ ആവശ്യപ്പെട്ട ലൈവ് നൂൽ പൊറോട്ട, ലൈവ് അപ്പം, ലൈവ് ദോശ കൗണ്ടറുകൾ മുതൽ പലതരം ചിക്കൻ കറികളും നല്ല നാടൻ ബീഫ് ഫ്രൈയും ഉൾപ്പെടെ എല്ലാ വിഭവങ്ങളും ഗംഭീരമായിരുന്നു. അതിലുപരി ഞങ്ങൾ പറയാതിരുന്നിട്ടു പോലും ചപ്പാത്തി, ഇടിയപ്പം, പലവിധ ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങി ഒരുപാട് വിഭവങ്ങൾ അവർ സ്നേഹത്തോടെ ഒരുക്കിയിരുന്നു. കല്യാണത്തിരക്കിൽ പലതും ശരിക്കും ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല, അത്രയധികം കാര്യങ്ങൾ അവർ കരുതലോടെ ചെയ്തുതന്നു. സാധാരണ ഇത്തരം ചടങ്ങുകളിൽ ഭക്ഷണത്തിന് എന്തെങ്കിലും കുറവ് പറയാൻ ആളുകൾ ഉണ്ടാകും, എന്നാൽ ഇവിടെ വീട്ടിലെത്തിയ ബന്ധുക്കളും അതിഥികളും വയറുനിറയെ കഴിച്ച് മനസ്സറിഞ്ഞു പുകഴ്ത്തി സംസാരിച്ചപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
അതുപോലെ തന്നെയായിരുന്നു 13-ആം തീയതി ഓഡിറ്റോറിയത്തിലെ വിവാഹ സദ്യയും. ചോദിച്ചതിലും കൂടുതൽ വിഭവങ്ങളും തൊടുകറികളും ഒന്നിനൊന്ന് മെച്ചപ്പെട്ട രുചിയിൽ അവർ വിളമ്പിത്തന്നു. അതിൽ സദ്യയിലെ പൈനാപ്പിൾ പായസം കഴിച്ചവരെല്ലാം അതൊരു സൂപ്പർ ഐറ്റം ആണെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു!
ഭക്ഷണത്തിന് ഒപ്പം തന്നെ വേദിയിലെ മനോഹരമായ ഡെക്കറേഷനും, ലൈറ്റിംഗും, ഫ്യൂഷൻ സോങ്സും, മോഹിനിയാട്ടവും, വള്ളപ്പാട്ടുമെല്ലാം ചേർന്ന് ഈ രണ്ടു ദിവസങ്ങളും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവം തന്നെയാക്കി മാറ്റി! ഓരോ അതിഥിയെയും സ്വന്തം ആളുകളെപ്പോലെ കണ്ട് സ്വീകരിക്കാനും പരിപാലിക്കാനും അമ്പിളി ആന്റി കാണിച്ച ആത്മാർത്ഥത എടുത്തുപറയേണ്ട ഒന്നാണ്.
ഒരു കുടുംബാംഗത്തെപ്പോലെ കൂടെ നിന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ദിവസങ്ങൾ ഇത്രയും മനോഹരമായ ഓർമ്മകളാക്കി മാറ്റിയതിന് അമ്പിളി ആന്റിക്കും വഞ്ചിപ്പുര കാറ്ററിംഗ് & ഇവന്റസ് ടീമിനും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി ✨
ഏതൊരു മംഗളകർമ്മത്തിനും ധൈര്യമായി, കണ്ണടച്ച് വിശ്വസിച്ച് കൂടെക്കൂട്ടാൻ ഞങ്ങൾ അമ്പിളി ആന്റിയുടെ വഞ്ചീപുര കാറ്ററിംഗ് ആൻഡ് ഇവന്റസിനെ എല്ലാവർക്കും വളരെ സ്ട്രോങ്ങ് ആയി റെക്കമെന്റ് ചെയ്യുന്നു!
ഇത്രയും നല്ലൊരു ടീമിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് Anil Kumar R ഞങ്ങളുടെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു!