28/11/2025
പാഠപുസ്തകങ്ങൾക്കപ്പുറം; മണ്ണിലേക്കിറങ്ങി കൃഷിപാഠങ്ങൾ! 🌾📚
1948 മുതൽ പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇടംപിടിച്ച എലവഞ്ചേരി ഡി.എം.യു.പി (DMUPS Elevenchery) സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ ഇലമ്പിലാവ് ഫാമിന് (Elambilavu Farms) ഏറെ അഭിമാനമുണ്ട്.
പുതുതലമുറയ്ക്ക് കാർഷിക വൃത്തിയുടെ മഹത്വം പകർന്നുനൽകുക എന്നത് ഞങ്ങളുടെയും വലിയൊരാഗ്രഹമാണ്. സന്ദർശനത്തിന്റെ ഭാഗമായി നെൽക്കൃഷിയെക്കുറിച്ച് ചോദിച്ചറിഞ്ഞും, പാടത്ത് ഇറങ്ങി 'കള പറിക്കൽ' (Deweeding) നേരിട്ട് അഭ്യസിച്ചും കുട്ടികൾ കാണിച്ച ഉത്സാഹം ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി.
ക്ലാസ് മുറികൾക്ക് പുറത്തേക്ക്, മണ്ണിലേക്കും പ്രകൃതിയിലേക്കും കുട്ടികളെ ഇറക്കിവിട്ട സ്കൂൾ മാനേജ്‌മെന്റിനും, കുട്ടികൾക്ക് വഴികാട്ടിയായി കൂടെ വന്ന അധ്യാപകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വരും തലമുറ മണ്ണിനെ സ്നേഹിച്ചു വളരട്ടെ. ഇനിയും ഇതുപോലുള്ള നല്ല നിമിഷങ്ങൾക്കായി ഏവരെയും സ്വാഗതം ചെയ്യുന്നു! ❤️🌱
DMUPS Elavanchery