20/02/2026
നറണി പാലം നാടിനു സമർപ്പിച്ചു
ഒരു ജനതയുടെ സ്വപ്നമാണ് യഥാർഥ്യമാവുന്നത്.
ശക്തമായ മഴ തമിഴ്നാട്ടിൽ പെയ്താൽ നറണി, കോരിയാർചള്ള, കല്യാണ
പേട്ടയിലെ ജനങ്ങൾ ചുറ്റി വേണം പോകാൻ.
നറണി നിലംപതി പാലം പൂർണമായും വെള്ളത്തിനടിയിലാവും തീർത്തും ഒറ്റപ്പെട്ടു പോവുന്ന പ്രദേശം പ്രധാന ആവശ്യങ്ങൾക്ക് പോലും കിലോമീറ്ററുകൾ ചുറ്റേണ്ടി വരും. നിരവധി ആളുകളാണ് പുഴ കുറുകെ കടക്കുന്നതിനിടയിൽ വീണത്.
രാഷ്ട്രീയത്തിനതീതമായി ഒരു നാട് മുഴുവൻ സർക്കാരിനോട് കടപ്പെട്ടിരിക്കുന്നു.
10.38 കോടിരൂപ ചിലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
2024 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്.
ഊരാളുങ്കൽ ലേബർ
കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ
നിർമ്മാണ ചുമതല.
148.50 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. 7.5 മീറ്റർ നീളത്തിൽ ക്യാരേജ് വേയും, 1.5 മീറ്റർ വീതിയിൽ കൈവരിയോടെയുള്ള നടപാതയും ഉണ്ടാവും.
പാലത്തിന് ഇരുവശത്തും
115 മീറ്റർ
അപ്പോച്ച് റോഡ് നിർമ്മാണം, അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ , സുരക്ഷാ മുന്നറിയിപ്പ് , ഡി എൽ പി ബോർഡുകൾ, റോഡ് മാർക്കിംങ് , സ്റ്റഡ് പതിക്കൽ, പെയിൻ്റിങ്ങുകളും ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണം.
വികസനം എന്നത് വാക്കിലൊതുങ്ങുന്നതല്ല എന്നും ജനം തൊട്ടറിഞ്ഞു അനുഭവിക്കേണ്ടതാണ് എന്നും കാണിച്ചു തന്ന സർക്കാരിന്റെ പേരാണ് പിണറായി വിജയൻ സർക്കാർ.