24/04/2025
എന്തുകൊണ്ടാണ് സ്ത്രീകൾ തങ്ങളുടെ ശരീര ഭാഗങ്ങൾ കാണിക്കാൻ അതിയായ താല്പര്യം പ്രകടിപ്പിക്കുന്നത് ?സാധാരണ സ്ത്രീകൾ ഈ ചോദ്യത്തിന് ഉത്തരമായി പറയുക അതാണ് കംഫർട്ട് എന്നും അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും എന്നുമൊക്കെയാണ്. എന്നാൽ സത്യം അതാണോ?
അല്ല എന്നതാണ് ഉത്തരം. സ്ത്രീകൾ സമ്മതിച്ചാലും ഇല്ലെങ്കിലും അവർ ശരീരം പ്രദർശിപ്പിക്കുന്നത് പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി തന്നെയാണ് എന്നതാണ് വാസ്തവം. സ്ത്രീകൾ കംഫർട്ട് ആണെന്നും ആത്മവിശ്വാസം വർധിപ്പിക്കും എന്നൊക്കെ പറയുന്ന അതേ ഡ്രെസ്സുകൾ എന്തുകൊണ്ടാണ് ഒരു പുരുഷന് കംഫർട്ട് ആകാത്തത്? എന്തുകൊണ്ടാണ് അവന്റെ ആത്മവിശ്വാസം വർധിപ്പിക്കാത്തത്? എങ്ങനെയാണ് ഇത് ഒരു ജൻഡറിന് മാത്രം ചില ഗുണങ്ങൾ നൽകുന്നത്?
ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി ഇതൊരിക്കലും ഒരു തെറ്റാണെന്നോ ഇങ്ങനെ വസ്ത്രം ധരിക്കാൻ പാടില്ലെന്നോ ഉള്ള അഭിപ്രായക്കാരൻ അല്ല ഞാൻ. മറ്റൊരാളാൽ ആകർഷിക്കപ്പെടുക ശ്രദ്ധിക്കപ്പെടുക അംഗീകരിക്കപ്പെടുക ഇതൊക്കെ എല്ലാ മനുഷ്യർക്കും സന്തോഷം നൽകുന്ന ഒന്നാണ്. ഓപ്പോസിറ്റ് ജൻഡറിൽ നിന്നാകുമ്പോ ആ സന്തോഷം ഇരട്ടി ആകും. തുണി കുറക്കുന്നതിലൂടെ സ്ത്രീകൾക്ക് മേൽ പറഞ്ഞതൊക്കെ എളുപ്പത്തിൽ നേടാൻ സാധിക്കുന്നു. അതുകൊണ്ട് അവർ ആ വഴി തിരഞ്ഞെടുക്കുന്നു എന്ന് മാത്രം.
ഇത് നമ്മുടെ ആരുടേയും കുഴപ്പമല്ല. ഇത് പ്രകൃതിയുടെ തന്നെ തീരുമാനം ആണ്. നമ്മുടെ ജീനുകൾ വഴി തലമുറകൾ കൈമാറി വന്നത്. പെണ്ണിനാൽ ആകർഷിക്കപ്പെടാൻ ഓരോ ആണും ആണിനാൽ ആകർഷിക്കപ്പെടാൻ ഓരോ പെണ്ണും ആഗ്രഹിക്കുന്നുണ്ട്.
ഇനി ഇതിന്റെ ശാസ്ത്ര വശം നോക്കുകയാണെങ്കിൽ ഏറ്റവും നല്ല കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ വേണ്ടി മനുഷ്യർക്ക് പ്രകൃതി നൽകിയ ഒരു ജന്മസിദ്ധമായ കഴിവാണ് ഇത്. ബുദ്ധിയിലും ശക്തിയിലും കഴിവിലും ഒക്കെ ആകർഷിക്കപ്പെട്ട് നല്ല ബീജം തിരഞ്ഞെടുക്കാൻ പെണ്ണിനും. ശരീര ഘടനയിലൂടെ നല്ല അണ്ഡം തിരഞ്ഞെടുക്കാൻ ആണിനും കൊടുത്ത കഴിവ്. മനുഷ്യനിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഇങ്ങനെയൊരു സ്വഭാവം നമുക്ക് കാണാൻ കഴിയും.
ഇതെല്ലാം ഉള്ളതാണെങ്കിലും ഇന്നത്തെ കാലത്ത് ഇതുപോലെ തുറന്ന് കാണിച്ച് നടക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. മേല്പറഞ്ഞതൊക്കെ മനുഷ്യന് ബുദ്ധി വെക്കുന്നതിന് മുന്നേ ഉള്ള സാഹചര്യങ്ങളാണ്.
സ്ത്രീ ശരീര ഭാഗങ്ങൾ പുരുഷനെ ആകർഷിക്കും അവൻ നോക്കും അവനിൽ പല വികാരങ്ങളും ഉണ്ടാകും. അതൊരു കുഴപ്പമല്ല അതങ്ങനെ തന്നെയാണ് വേണ്ടത്. അങ്ങനെ ഉണ്ടായില്ലെങ്കിലാണ് കുഴപ്പം. വിശന്നിരിക്കുന്നവന്റെ മുന്നിൽ ചൂട് ബിരിയാണി കൊണ്ട് വെച്ചാൽ വായിൽ വെള്ളമൂറാത്ത അരെങ്കിലും ഉണ്ടാകുമൊ? അതുപോലെ തന്നെയാണ് ഇതും.
അതുകൊണ്ട് പെണ്ണുങ്ങളോട് പറയാനുള്ളത്.. നിങ്ങൾ ഈ തുറന്ന് വെക്കുന്നതൊക്കെ കാണിക്കാൻ തന്നെയാണ് എന്നങ്ങ് സമ്മതിക്കുക. കാണിച്ചോണ്ട് നടന്നിട്ട് നോക്കുന്നവരെ കുറ്റം പറയാതിരിക്കുക. അല്ലാതെ ബോൾഡ് മോഡേൺ കംഫർട്ട് എന്നൊക്കെ ഓമന പേരുകൾ ഇട്ട് പൊതിയേണ്ട ആവശ്യമൊന്നുമില്ല.
- ശ്രീജിത്ത് ശ്രീ