22/12/2025
പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ...
പാഷന്‍ ഫ്രൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങളുള്ള ജ്യൂസുകളിലൊന്നാണ് പാഷൻ ഫ്രൂട്ട്.
കടുത്ത വേനലില്‍ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിര്‍മ നല്‍കാന്‍ ഏറെ അനുയോജ്യമായ പഴമാണ് പാഷന്‍ ഫ്രൂട്ട്.വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികള്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. മലബന്ധ പ്രശ്നം തടയാൻ ദിവസവും ഒരു കപ്പ് പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ്
ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്.
ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മർദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് സഹായിക്കുന്നു.
സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾക്കും പാഷൻ ഫ്രൂട്ട് ജ്യൂസ് നല്ലൊരു മരുന്നാണെന്ന് പറയാം. ആസ്തമ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. വരണ്ട ചർമ്മമുള്ളവർ നിർബന്ധമായും കുടിക്കേണ്ട ഒന്നാണ് പാഷൻ ഫ്രൂട്ട് ജ്യൂസ്. ചർമ്മം കൂടുതൽ ലോലമാകാനും വരണ്ട ചർമ്മം അകറ്റാനും സഹായിക്കും.
പാഷൻ ഫ്രൂട്ട് ജ്യൂസ് ദഹനത്തെ സഹായിക്കുന്ന ഫൈബർ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി, രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്; ഇത് ഹൃദയാരോഗ്യത്തിനും, ചർമ്മത്തിനും, ഉറക്കത്തിനും, പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
നാഡികളെ ശാന്തമാക്കാനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് നല്ലതാണ്.
പ്രധാന ആരോഗ്യ ഗുണങ്ങൾ
• ദഹന ആരോഗ്യം: ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.
• പ്രതിരോധശേഷി: വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
• ഹൃദയാരോഗ്യം: പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
• രക്തത്തിലെ പഞ്ചസാര: ഉയർന്ന ഫൈബർ കാരണം പഞ്ചസാര രക്തത്തിൽ പതിയെ കലരാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.
• മാനസിക ആരോഗ്യം: പാസിഫ്ലോറിൻ പോലുള്ള ഘടകങ്ങൾ സമ്മർദ്ദം കുറയ്ക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും സഹായിക്കും.
• ചർമ്മം: വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ലാറ്റക്സ് അലർജിയുള്ളവർക്ക് അലർജിയുണ്ടാക്കാം.
• വൃക്കരോഗമുള്ളവർ അമിതമായി കഴിക്കുന്നത് കല്ലുണ്ടാകാൻ കാരണമായേക്കാം, കാരണം ഇതിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്.
• പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്.
പാഷൻ ഫ്രൂട്ട് ജ്യൂസ് വളരെ രുചികരവും പോഷകസമൃദ്ധവുമാണ്, ഇത് ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകുന്നു.
ഇനി രുചിക്കാം ഓണാട്ടുകരയുടെ സ്വന്തം പാഷൻ ഫ്രൂട്ട് സിറപ്പ്...
കേരളഗ്രോ പ്രീമിയം ഔട്ട്-ലെറ്റ്, ഗ്രൗണ്ട് ഫ്ലോർ,കെ.കെ. ആർക്കേഡ്, ചാങ്ങേത്തറ ജം. (രണ്ടാംകുറ്റി മൂന്നാംകുറ്റി ജംഗ്ഷനുകൾക്കു മദ്ധ്യേ), കെ.പി. റോഡ്, കായംകുളം, ആലപ്പുഴ, കേരളം-690537. ഫോൺ- 91 9544273787/ 72