Carola Agros & Allied Products Pvt Ltd

Carola Agros & Allied Products Pvt Ltd A Company formed by Expatriate shareholders.. Contact no: +91-9947075902
Diary farm - പശു വളർത്തൽ..

Goat farm - ആട് വളർത്തൽ
Poultry - കോഴി വളർത്തൽ
Rabbits farm- മുയൽ വളർത്തൽ
Agriculture- കൃഷി
പാൽ,ചാണകം,ആട്,ആട് വളം,കോഴിവളം,മുട്ട എന്നിവ വിൽക്കപ്പെടുന്നു

*ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ: പരിശീലനം*=====================കായംകുളത്തു പ്രവർത്തിക്കുന്ന ആലപ്പുഴ...
14/09/2026

*ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ: പരിശീലനം*
=====================

കായംകുളത്തു പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് *2026 സെപ്റ്റംബർ 15, 16* തീയതികളിൽ ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പരിശീലന ഫീസ് 1500 രൂപ.

താല്പര്യം ഉള്ളവർ മുൻകൂട്ടി വിളിച്ചു രജിസ്റ്റർ ചെയ്യുക.
0479-2449268,9447790268

13/09/2026



12/09/2026

അസുഖം കുറഞ്ഞു തുടങ്ങി..
പശു തീറ്റ കഴിച്ചു തുടങ്ങി.
😍



12/09/2026

ഒരു പശുവിന് അസുഖം.. തീറ്റ എടുക്കുന്നില്ല..😞
ഡോക്ടർ വന്നു ട്രിപ്പ്‌ കൊടുത്തപ്പോൾ..



ക്ഷീരകർഷകർക്കും നവസംരംഭകർക്കും സ്മാർട്ട് ഡയറി ഫാർമിങ് ത്രിദിനപരിശീലന പരിപാടി.കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സ...
11/09/2026

ക്ഷീരകർഷകർക്കും നവസംരംഭകർക്കും സ്മാർട്ട് ഡയറി ഫാർമിങ് ത്രിദിനപരിശീലന പരിപാടി.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ക്യാമ്പസിൽ വച്ച് യൂണിവേഴ്‌സിറ്റി ലൈവ്സ്റ്റോക്ക് ഫാം & ഫോഡർ റിസേർച്ച് ആൻഡ്‌ ഡെവലപ്മെന്റ്‌ സ്കീം, ക്ഷീരകർഷകർക്കും സംരംഭകർക്കുമായി *2026 സെപ്റ്റംബർ 15, 16, 17* തീയതികളിൽ
പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

കാലിവളർത്തൽ, ശാസ്ത്രീയവും ലാഭകരവും സുസ്ഥിരവുമായ സംരംഭമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ക്ഷീരകർഷകരുടെയും സംരംഭകരുടെയും നിലവിലെ പ്രായോഗിക ആവശ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളായ ഉയർന്ന തീറ്റച്ചെലവ്, കന്നുകാലികളുടെ ആരോഗ്യപ്രശ്നങ്ങൾ, കുറഞ്ഞ പാൽ ഉൽപ്പാദനം, പാൽ ഗുണനിലവാരത്തിലെ കുറവ്, പ്രജനനത്തിലെ അപാകതകൾ, ഫാം മാലിന്യസംസ്കരണ പ്രശ്നങ്ങൾ എന്നിവയെ ശാസ്ത്രീയമായി നേരിടുന്നതിനും ഫാമിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പരിശീലനം സഹായകരമാകും.

കാലിവളർത്തൽ:
സംരംഭകത്വ സാധ്യതകൾ, കന്നുകാലികൾക്കുള്ള ശാസ്ത്രീയ തീറ്റക്രമവും പരിപാലനവും, ശുദ്ധമായ പാൽ ഉൽപ്പാദനത്തിന്റെ പ്രായോഗിക വശങ്ങളും ആധുനിക കറവരീതികളും, പ്രജനനവും പ്രത്യുൽപ്പാദന പരിപാലനവും, തീറ്റപ്പുൽ കൃഷിയും സംരക്ഷണവും, രോഗപ്രതിരോധം- പ്രഥമശുശ്രൂഷയും ജൈവസുരക്ഷയും, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം എന്നിവയാണ് പരിശീലനപരിപാടിയിൽ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങൾ.

3 പ്രവൃത്തി ദിവസം നീളുന്ന പരിശീലനത്തിൽ 20 പേർക്കാണ് പ്രവേശനം, പ്രായപരിധിയില്ല. താമസം, ഭക്ഷണം എന്നിവ ഉൾപ്പടെ 3000 രൂപയാണ് ഒരാൾക്ക് പരിശീലന ചിലവ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 14.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക
(Dr. സീന T.X: 9495539063, Dr. വിദ്യ V.K.9633888658, [email protected])

11/09/2026

ചികിത്സ




10/09/2026

Near Poultry shed..

കോഴിവളം വിൽപ്പനക്ക്..




*ക്ഷീരോല്പന്ന നിർമ്മാണ സംരംഭകത്വ പരിശീലനം*============================= ക്ഷീരവികസന വകുപ്പിന്‍റെ തിരുവനന്തപുരം, പട്ടത്തുള...
09/09/2026

*ക്ഷീരോല്പന്ന നിർമ്മാണ സംരംഭകത്വ പരിശീലനം*
=============================
ക്ഷീരവികസന വകുപ്പിന്‍റെ തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് *2026 സെപ്റ്റംബര്‍ 14 മുതല്‍ 25 വരെ* യുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പരിശീലനതിനെത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്

വിലാസം :
ക്ഷീരപരിശീലന കേന്ദ്രം പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ.
തിരുവനന്തപുരം -695004,

ഫോൺ :0471 2440911,
9061409824

09/09/2026

കരോള കുടുംബത്തിലെ പുതിയ അംഗം 😍😍

മിടുക്കിയായ സുന്ദരി കുട്ടി ❤️




09/09/2026

ഇന്നലെ ജനിച്ച സുന്ദരി പശുക്കുട്ടി 😍😍

തൊഴുത്തിലെ മറ്റു അന്തേവാസികളെ പരിചയപ്പെടുന്നു ❤️




Address

Ummannoor
Kollam

Website

Alerts

Be the first to know and let us send you an email when Carola Agros & Allied Products Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category