GOOD VISON

Call Directions Contact the business

GOOD VISON meet the good people the world

19/03/2025

നമ്മുടെ കാലിലെ ചെരുപ്പ് എത്രമാത്രം ഒട്ടികിടക്കുന്നുവോ അത്രമേൽ അടുത്താണ് മരണവും എന്ന വേദവാക്യം ഓർത്തുപോവുകയാണ്.ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട നാല് പേരിൽ അതിലൊരു വ്യക്തിയുടെ മരണം മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. കഷ്ടപ്പാടുകൾക്കിടയിൽ ജീവിതം സുരഭിലമാക്കുവാൻ കടൽതാണ്ടി ഈ സ്വപ്നഭൂവിൽ വന്നതാണ് ഇരുപത്തിഏട്ടു വയസ്സുള്ള ഈ ചെറുപ്പക്കാരൻ. തന്റെ വളരെനാളത്തെ ആഗ്രഹപ്രകാരം ഭാര്യയേയും മകളെയും തന്റെ അരികിലേക്ക് കൊണ്ടുവരുവാൻവേണ്ടി എല്ലാ തെയ്യാറെടുപ്പുകളും നടത്തി, റൂമിലേക്ക് പുതിയ കട്ടിലും ബെഡും വാങ്ങി, പരിശുദ്ധമായ ഈ റംസാനിൽ നോമ്പിനു വേണ്ടുന്ന സർവ്വവും തയ്യാറാക്കി വച്ചു. നാട്ടിൽ നിന്നും ഭാര്യയും മകളും ഇവിടെയെത്തി, തന്റെ സ്നേഹഭാജനമായ ഭാര്യയോടും, വാത്സല്യനിധിയായ മകളോടുമൊപ്പം ഒന്ന് സന്തോഷം പങ്കിട്ടു കഴിയുവാനൊരുദിനം പോലും നൽകാതെ പിറ്റേ ദിവസംതന്നെ അദ്ദേഹത്തെ മരണം വന്നു കൊണ്ടുപോയി. തന്റെ പ്രിയതമനോടൊത്ത് സന്തോഷമായി കഴിയുവാനാഗ്രഹിച്ചെത്തിയ ആ ഭാര്യക്കും, തന്റെ പൊന്നു പിതാവിന്റെ സ്നേഹവാത്സല്യം നുകരുവനായി ആവേശത്തോടെ വന്നണഞ്ഞ ആ പൊന്നു മോൾക്കും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോകേണ്ടി വന്നു. ആ മാതാവിന്റെയും മകളുടെയും അവരുടെ കുടുംബത്തിന്റെയും ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഏവരെയും കരളലിയിപ്പിക്കുന്നതാണ്.പ്രവാസികളുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്.ഒന്നും മനുഷ്യന്റെ കൈയിൽ അല്ല, ഇതൊരു ക്ഷണികമാം ജീവിതമാണ്. സർവ്വശക്തനായ നാഥൻ ആ കുടുംബത്തിന് സഹനശക്തി നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അഷ്‌റഫ്‌ താമരശ്ശേരി.

17/03/2025

ഫോണിൽ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.

കുട്ടനാട്: പാടത്ത് ക്രിക്കറ്റു കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖിൽ വെല്‍ഡിങ് തൊഴിൽ ചെയ്തു വരികയായിരുന്നു.
ആദരാജ്ഞലികൾ 🌹

24/09/2024
വേങ്ങൂർ തടത്തി വിളവീട്ടിൽ എന്റെ സഹപാഠി ജോൺസൻ്റെ ഭാര്യ സൂസൻ (50)പെട്ടന്നുള്ള അസുഖം മൂലം  കർത്താവിൽ നിദ്രപ്രാപിച്ചു ശവസംസ്...
11/09/2024

വേങ്ങൂർ തടത്തി വിളവീട്ടിൽ എന്റെ സഹപാഠി ജോൺസൻ്റെ ഭാര്യ സൂസൻ (50)പെട്ടന്നുള്ള അസുഖം മൂലം കർത്താവിൽ നിദ്രപ്രാപിച്ചു ശവസംസ്കാരം വെള്ളിയാഴ്ച (13 - 9-24) ഉച്ചക്ക് 1 മണിക്ക് വേങ്ങൂർIPC സെമിത്തേരിയൽ ആദരാഞജലികൾ🌹🌹🌹🙏

Address

Kottarakara
6915020

Telephone

+96598592661

Website

Alerts

Be the first to know and let us send you an email when GOOD VISON posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GOOD VISON:

Shortcuts

Share

Category