14/02/2025
ചക്കിലാട്ടിയ വെളിച്ചെണ്ണ.
നാട് നീളെ ചക്കിലാട്ടിയ വെളിച്ചെണ്ണ കടകളുടെ കാലം..
കൗണ്ടറിൽ നിരത്തി വച്ചിരിക്കുന്ന വെളിച്ചെണ്ണ കുപ്പികൾ . ഉടമക്ക് മാത്രം പ്രവേശനമുള്ള കടക്കുള്ളിൽ ആരെയോ
നോക്കി കൊഞ്ഞനം കുത്തുന്ന ഒരു ചക്ക് .
എന്നാൽ ഈ ചക്കിൽ വെളിച്ചെണ്ണയാട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? ഈ ചക്ക് പ്രവർത്തിക്കുന്നതാണെന്ന് നിങ്ങൾ ക്കുറപ്പുണ്ടോ ?
കോയമ്പത്തൂരിൽ ഉക്കടം മാർക്കറ്റിൽ ചെന്നാൽ നിങ്ങൾക്ക് പതിനായിരം രൂപക്ക് ഒറിജിനലിനെ വെല്ലുന്ന ചക്കിന്റെ
മോഡൽ ലഭിക്കും.
അത് വാങ്ങി കടയിൽ വെക്കുക. തമിഴ് നാട്ടിൽ നിന്നും കിലോ 120 രൂപക്ക് ശുദ്ധീകരിച്ച് വെളുത്ത നിറത്തിൽ വെളിച്ചെണ്ണ എസ്സൻസ് കലർത്തിയ വേസ്റ്റ് ഓയിൽ എന്ന സാധനം കുമളി ചെക്ക് പോസ്റ്റിൽ എത്തിച്ച് തരും.
ഏതാണ്ട് 300 രൂപയുടെ തേങ്ങ, ഒരു കിലോ വെളിച്ചെണ്ണയുൽപാദനത്തിന് ആവശ്യമുള്ളപ്പോൾ 190 രൂപക്ക് നല്ല
നാടൻ വെളിച്ചെണ്ണ മാർക്കറ്റിൽ ഇറക്കുന്ന കച്ചവടക്കാരുടെ ഉദാര മനസ്സ് ആരും കാണാതെ പോകരുത്.
കേരളത്തിലെ ജനങ്ങളിൽ 40% ൽ അധികം ആൾക്കാരും പ്രഷർ, പ്രമേഹം, ഷുഗർ, ക്യാൻസർ രോഗികളായതിന്റെ
പിന്നിലെ ഭക്ഷ്യ എണ്ണ ചരിതം നമ്മൾ മറക്കാതിരിക്കുക.
പാമോയിൽ എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിയം ഓയിൽ കലർന്ന
സാധനവും സൂര്യകാന്തിയുമായി മുള്ളിത്തെറിച്ച ബന്ധമില്ലാത്ത സൺ ഫ്ലർ ഓയിലും നമ്മളെ രോഗികളാക്കുന്നു.
ഒരു കിലോ എള്ളിന് എത്രയാണ് വില ?
ഒരു കിലോ നല്ലെണ്ണ ഉൽപ്പാദിപ്പിക്കുവാൻ
എത്ര കിലോ എള്ള് വേണ്ടി വരും?
ഇനി ഒരു കിലോ സ്വർണ്ണം നല്ലെണ്ണക്ക് എത്ര രൂപയാണ്....
ഓസിന് കിട്ടിയിൽ ആസിഡ് കുടിക്കുന്ന
മലയാളികൾക്ക് അങ്ങനെ തന്നെ വേണം..