28/06/2026
Thank you reshid bai...
ഇന്നലെ,
പതിവ് പോലെ രാവിലെ ജിമ്മിൽ പോയി തിരിച്ച് വരുന്ന വഴി, ഭാര്യയുടെ ഫോൺ,
അമ്മാവൻ്റെ മക്കൾക്കൊപ്പം ഞാനും
ബാവലി മഖാമിൽ പൊയ്ക്കോട്ടേ എന്ന ചോദ്യവുമായി വന്നത്.
പൊക്കോളൂ എന്ന് പറഞ്ഞ ഞാൻ അതിൽ ആവശ്യമില്ലാതെ ഇടപെട്ട് ബസിൽ പോകുമായിരുന്ന അവർ ചുരുക്കത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം എൻ്റെകാറിലായി യാത്ര.ഒരുപാട് തിരക്കുള്ള ദിവസമാണ്, പെട്ടെന്ന് പോയി പെട്ടെന്ന് വരാമെന്ന ഒറ്റ ചിന്തയിൽ യാത്ര തിരിച്ചു. ഭാര്യയാണ് മാമൻ്റെ മക്കളാണ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, എന്നെ വട്ടമിട്ട് ട്രോളലാണ് ഇവർ ഒരുമിച്ചാൽ ആകെ ചെയ്യുന്ന പണി. അതവർ സ്വാഭാവികമായും ചെയ്തു കൊണ്ടിരുന്നു.ബാവലി മഖാം സന്ദർശനം കഴിഞ്ഞ്
അവരൊറ്റ ചോദ്യമാണ്. നമുക്കെവിടെയെങ്കിലും പോയാലോ,
ഞാനറിയാതെ കാറിൻ്റെ ബ്രേക്കിൽ കാലമർന്നു,
കാർ ഒന്നലറി നിന്നിട്ട് എന്നോട് പറഞ്ഞു, നമ്മൾ പെട്ട് മച്ചാനെ പെട്ടു.
കാറിനേക്കാൾ മുമ്പേ എനിക്കത് മനസ്സിലായതിനാൽ ഞാൻ ഒരു മരവിപ്പിലായിരുന്നു.
അടുത്ത ചോദ്യം
നിങ്ങളിന്നലെ സ്റ്റാറ്റസിട്ട ഫാമിലേക്ക് പോയാലോ,
മാനഹാനിക്ക് പുറമെ ധനനഷ്ടവും ഉറപ്പിച്ചു. മനസ്സില്ലാ മനസ്സോടെ സുഹൃത്തായ ഡിഗോൾ ഭായിയെ വിളിച്ചു.
താങ്കളവിടെ ഫാമിൽ ഉണ്ടോ
ഇല്ല, എന്ന മനോഹരമായ മറുപടി പ്രതീക്ഷിച്ച എന്നെ വീണ്ടും ഞെട്ടിച്ച്
മൂപ്പരുടെ മറുപടി,
ഉണ്ടല്ലോ,
വേഗം പോര്
അങ്ങനെ ബാവലിയിൽ നിന്നും കാട്ടിക്കുളത്തെ പയ്യമ്പള്ളി റോഡിലൂടെ കുറുക്കൻമൂലയിയിലെത്തി.ഒരു ചായയും ചെറു കടിയും കഴിച്ച്
ഞങ്ങൾ അവനി എന്ന ഡിഗോൾ ഭായിയുടെ ഫാമിലെത്തി. അദ്ദേഹവും കാര്യസ്ഥനും ഞങ്ങളെ, വീട്ടിലേക്ക് കയറി വന്ന അതിഥികളെ പോലെ സ്വീകരിച്ചു. ഡ്രാഗൺ പഴങ്ങൾ വിളയുന്ന ഫാം എന്ന സങ്കൽപ്പം തന്നെ മാറും അവിടെ എത്തിയാൽ. അതി മനോഹരമായ എട്ട് ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ട്സ് ഏകദേശംഒരു ഏക്കറിൽ മാത്രമാണ്,
ബാക്കി പ്രദേശങ്ങളിൽ വലിയകുളവും, മീൻ വളർത്ത് കേന്ദ്രവും, മാങ്കോയിസ്റ്റ് മരങ്ങളടക്കമുള്ള ചെടികൾ വളരുന്നതും, അതിന് തണലേകാൻ ഞാലിപ്പൂവൻ വാഴകളുടെ നീണ്ട നിരകളും കാണാം. കുന്നിൻ ചെരുവിൽ നിന്നും നോക്കിയാൽ ബാണാസുര മലനിരകളും, ചേമ്പ്ര പീക്ക് മലനിരകളും ദൂരെക്കാണാം. എനിക്ക് തോന്നുന്നത് രണ്ടു വർഷം കൊണ്ട് നല്ല ഒന്നാന്തരം സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ അല്ലെങ്കിൽ മാറ്റാൻ സാധിക്കുന്ന പ്രദേശമാണ് എന്നാണ്. ഞാനത് ഡിഗോൾ ഭായിയോട് പറയുകയും ചെയ്തു. ശ്രമം തുടങ്ങി എന്ന് മൂപ്പര് പറയുകയും ചെയ്യാനുദ്ദേശിക്കുന്നവർക്കുകൾ പറഞ്ഞ് തരികയും ചെയ്തു.
ഡ്രാഗൺ പഴങ്ങൾ വിളയുന്ന സ്ഥലം നിരപ്പാണ്.അത് കൊണ്ട് തന്നെ അത് മരുഭൂമിയിൽ കാണുന്ന കള്ളിമുൾചെടികൾ കൂട്ടത്തോടെ വളർന്ന് വരി നിൽക്കുന്നത് പോലെ തോന്നും. മഞ്ഞ പൂക്കളും ചുവന്ന പഴങ്ങളും പഴം മുറിച്ചാൽ റോസ്
വർണ്ണത്തിലുമാണ് ഡ്രാഗൺ പഴം. ഞാൻ സ്റ്റാറ്റസിട്ടപ്പോൾ പല നെഗറ്റീവ് കമൻ്റും വന്നിരുന്നു. രുചില്ലാത്ത പഴം,
കുറേ പഴങ്ങളുടെ കൂട്ടത്തിൽ കഴിക്കാമെല്ലാതെ ഒന്നിനും കൊള്ളില്ല എന്നതടക്കം പലതും മനസ്സിലുണ്ട്.ഞങ്ങൾ പോയയുടൻ ഒരു പഴം ആപ്പിൾ മുറിക്കുന്നത് പോലെ കഷണങ്ങളാക്കി കഴിക്കാൻ തന്നു. റോസ് കളറിൽ കടുക് വറുത്തിട്ട പോലെ കറുത്ത കുത്തുകൾ തീർത്ത ഒടുക്കത്തെ ഭംഗിയാണ് അതിന്.മുൻവിധികളോടെ അത് തിന്നാൻ തുടങ്ങിയ ഞങ്ങളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ രുചിക്കൂട്ട്.
ഞാൻ പൊതുവെപുതിയതായി പറഞ്ഞ് കേൾക്കുന്ന പഴങ്ങളോടോ, ഭക്ഷണത്തോടോ പെട്ടെന്ന് അടുക്കുന്ന ടൈപ്പല്ല. പക്ഷേ ഇത് കൊള്ളാം, കൂടെയുള്ളവർ അതിലും ഹാപ്പി.ഡിഗോൾഭായിക്കൊപ്പം എൻ്റെ ഭാര്യയും മാമൻ്റെ (കെട്ടിച്ച ) പെൺമക്കളും പെട്ടെന്ന് സെറ്റായി കുറേ ചോദ്യവും ഉത്തരങ്ങളുമായി രണ്ട് മൂന്ന് മണിക്കൂറുകൾ ചെലവഴിച്ച് ഓരോ കഷണം പഴവും കൂടികഴിച്ച് 6 കിലോയിലധികം ഡ്രാഗൺ പഴങ്ങളും വാങ്ങി. ഇഷ്ടപ്പെട്ട സ്ഥലത്ത്, കുറേ നേരം സ്വാതന്ത്ര്യത്തോടെ ചെലവഴിച്ച ഫീലിൽ,
വളരെനന്നായി ചെറിയ കുട്ടിയെടക്കംആ ഫാമിലൂടെ കൊണ്ട് നടന്ന ഡിഗോൾഭായിക്കും സഹായിക്കും നന്ദി പറഞ്ഞ് ഞങ്ങൾ മടങ്ങി...