07/10/2022
ബജറാ ഉപ്പുമാവ്/Pearl Millets Uppumaa
വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദായകവുമായ ഉപ്പുമാവ് നമ്മുടെ ബാജറ മില്ലെറ്റസ് വച്ച് തയ്യാറാക്കാം.
ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന ബാജറ/Pearl Millets ൽ പ്രോട്ടീൻ, ഫൈബർ, ഫോസ്ഫറസ്, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിരിക്കുന്നതിനാൽ ആരോഗ്യപരമായ ഏറെ ഗുണങ്ങൾ ഉണ്ട്.
ചേരുവകൾ :
ബാജറ മില്ലെറ്റസ് -250ഗ്രാം
സവാള ചെറുതായി അരിഞ്ഞത് : 1 എണ്ണം
പച്ചമുളക് അരിഞ്ഞത് : 3 എണ്ണം
വറ്റൽ മുളക് മുറിച്ചത് : 3 എണ്ണം
നിലക്കടല : 2 ടേബിൾ സ്പൂൺ
ജീരകം :1/2 ടേബിൾ സ്പൂൺ
കടുക് : 1/2 ടേബിൾ സ്പൂൺ
എണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില, മല്ലിയില : ആവശ്യത്തിന്
വെള്ളം :1/2 കപ്പ്
നാരങ്ങ നീര് : ആവശ്യത്തിന് (വേണമെങ്കിൽ )
തയ്യാറാക്കുന്ന വിധം :
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കടുക് എന്നിവ ഇട്ട് പൊട്ടിയതിനുശേഷം സവാള, പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില, നിലക്കട എന്നിവ ഇട്ട് കൊടുക്കുക. സവാള നല്ല ഗോൾഡൻ കളറാകുമ്പോൾ കുറച്ച് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ബാജറ ഇട്ട് വേവിച്ചെടുത്തതിന് ശേഷം 1/2 കപ്പ് വെള്ളം ചേർത്ത് ഇളക്കി മൂടി ഏതാനും മിനിറ്റുകൾ ചെറുതീയിൽ വയ്ക്കുക, ശേഷം തുറന്ന് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് കഴിക്കാം.
മില്ലെറ്റസ് കഴിക്കുമ്പോൾ അതിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നതിനായി Unpolished Millets ഉപയോഗിക്കുക. അതിലായിരിക്കും യഥാർത്ഥ ഫൈബർ നന്നായി അടങ്ങിയിരിക്കുക. മില്ലെറ്റസ് പാചകം ചെയ്യുവാൻ കഴുകുമ്പോൾ ഫൈബർ കുറെയധികം നഷ്ടമാവും. അങ്ങനെ വരാതിരിക്കുവാൻ ഒരു പ്രാവശ്യം പതിയെ ഒന്ന് കഴുകി എടുത്തതിനുശേഷം വെള്ളത്തിൽ 6-8 മണിക്കൂർ വരെയും കുതിർത്തെടുതുവേണം പാചകം ചെയ്യുവാൻ.
Internation Millets Year 2023 ആഘോഷങ്ങളുടെ ഭാഗമായി ജഗൻസ് അഗ്രോ -ഫുഡ് പ്രോഡക്ടസ് "Bring back Millets to your kitchen for healthy living " എന്ന ആശയം ഏറ്റെടുത്തു Cleaned & Unpolished മില്ലെറ്റസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
വിവിധങ്ങളായ 8 മില്ലെറ്റസ് (Powder &Sooji ), 6 മിലെറ്റസുകൾ ചേർന്നിട്ടുള്ള Millet Mix എന്നിവ വിപണിയിൽ എത്തിക്കുകയാണ്.
For more derails pleass contact via WhatsApp +91-73560 57389
Jagan's Agro-Food Products
Kudumbasree Village Souk, Room No:2,Bypass Road, Thiruvalla -01
Mob:+91-7356057389