27/03/2025
*അർച്ചന ഫുഡ് പ്രോഡക്ടസ് വടൂക്കര*
കുഞ്ഞുങ്ങൾക്ക് കുറുക്കി നൽകാനുള്ള ഭക്ഷണ വിഭവങ്ങൾ
# മഴയോ വേനലോ കാലാവസ്ഥ ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ എല്ലാ ഉൽപ്പന്നങ്ങളും കഴുകി വൃത്തിയാക്കി ഡ്രയർ യൂണിറ്റിൽ ഉണക്കി എടുത്താണ് പൊടിക്കുന്നത്.. #
1) *കുന്നൻകായ പൊടി*
നാടൻ കുന്നൻകായ/കണ്ണൻകായ ജൈവതോട്ടങ്ങളിൽ നിന്നും നേരിട്ടെടുത്ത് വീട്ടിൽ തന്നെ വൃത്തിയോടെ ചെത്തിയുണക്കി പൊടിച്ചത്..
കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്ന ആദ്യത്തെ പ്രകൃതിദത്ത പോഷകാഹാരം..
*250Gms -₹200/-*
2) *മുളപ്പിച്ച ചെറുപയർ & മത്തങ്ങാ മിക്സ്*
6 മാസം തികഞ്ഞ കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കാവുന്ന ആരോഗ്യ ദായകവും രുചികരവുമായ ഭക്ഷണം..
അത്യധികം പോഷകഗുണമുള്ളതും പ്രോട്ടീനുകളുടെ പവർഹൗസുമാണ് മുളപ്പിച്ച ചെറുപയർ.
ഏറ്റവും വിഷ രഹിതമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും മറ്റു ധാതുക്കളും :-
വിറ്റാമിന്‍ എ : ഇത് കുട്ടികളുടെ രാത്രിയിലെ കാഴ്ച മെച്ചപ്പെടാനും സഹായിക്കും.
വിറ്റാമിന്‍ സി : പനിയില്‍ നിന്നും ജലദോഷത്തില്‍ നിന്നും സംരക്ഷിക്കും.അവരെ രോഗങ്ങളില്‍ നിന്ന് തുടക്കത്തില്‍ തന്നെ സംരക്ഷിക്കാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.
ഫൈബർ : ശൂന്യമായ കലോറിയില്ലാതെ വയര്‍ നിറഞ്ഞിരിക്കാന്‍ മത്തങ്ങ സഹായിക്കും. മലബന്ധം തുടക്കത്തില്‍ തന്നെ തടയുകയും ചെയ്യും.
കാല്‍സ്യം : ധാരാളമായി അടങ്ങിയതാണ്. അത് മികച്ച കരുത്ത് നല്കും.
പൊട്ടാസ്യം : ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുകയും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
മത്തങ്ങ കഴിക്കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം നല്കും.
കുഞ്ഞുങ്ങൾക്ക് തെളിയെടുത്ത പനംകൽക്കണ്ടം ചേർത്ത് കുറുക്കി കൊടുക്കാം
*250gm* - *₹200/-*
3) *ഒറിജിനൽ പനം കൽക്കണ്ടം*
ശുദ്ധമായ പനം നീരിൽ നിന്നും കലർപ്പുകളോ മായമോ വിഷമയമായതോ ഒന്നും ചേർക്കാതെ പരമ്പരഗത രീതിയിൽ തയ്യാറാക്കിയ ഒറിജിനൽ പനം കൽക്കണ്ടം.
*250gm pouch - ₹200/-*
4) *നവര പൊടി*
കുഞ്ഞിന് തൂക്കം കൂടുവാന്‍ നല്‍കാവുന്ന സ്വഭാവികമായ ഭക്ഷണമാണ് ഇത്. യാതൊരു കൃത്രിമ ചേരുവകളും ചേരാത്ത ഇത് കുഞ്ഞിന് യാതൊരു വിധത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുകയുമില്ല.
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും കുട്ടികളിലെ വിളര്‍ച്ച മാറാനും കുഞ്ഞുങ്ങളുടെ നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുവാനും മലബന്ധം മാറ്റി ദഹന ശേഷി വർധിപ്പിക്കാനും എല്ലിന്റെ വളർച്ചയ്ക്കും അതിലൂടെ മികച്ച ആരോഗ്യത്തിനുള്ള ഉത്തമ സമീകൃത ആഹാരമാണ് നവരപൊടി.
അമ്മമാർക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാൻ നവര പൊടി പാലിൽ കുറുക്കി കഴിക്കുന്നത് ഉത്തമം..
ബീജവർദ്ധനക്കും ധാതുബലം വര്‍ധിപ്പിക്കുന്നതിനും നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും രക്ത, ദഹന, നാഡി, ശ്വാസ ചംക്രമണവ്യവസ്ഥകള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്.
കുട്ടികൾക്ക് കുറുക്കായിട്ടും വലിയവർക്ക് പുട്ട്/അട/പാൽകുറുക്ക് എന്നിങ്ങനെയും കഴിക്കാവുന്നതാണ്..
*500gm ₹100/-*
5) *മുളപ്പിച്ചു വറുത്ത റാഗി പൊടി*
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമായ *മുളപ്പിച്ചു വറുത്ത റാഗി പൊടി*
മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ എന്നിവ റാഗിയിലുണ്ട്.
കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം.റാഗി ധാന്യത്തിന്റെ ഏറ്റവും നല്ല ഗുണം ഇത് ഗ്ലുട്ടൻ രഹിതമാണ് എന്നതാണ്.
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
മുളപ്പിച്ചു വറുത്ത റാഗി പൊടി കൊണ്ട് കുറുക്ക് , അട , പുട്ട് , നീർദോശ എന്നിവ രുചികരമായി തയ്യാറാക്കാം.. കുറുക്ക് തയ്യാറാക്കുമ്പോൾ പാല് ചേർക്കാതിരുന്നാൽ നല്ലത്.. മുളപ്പിച്ചു വറുത്തത് കൊണ്ട് പൊടിയിൽ പാലിനേക്കാൾ കാൽസ്യം കൂടുതൽ ലഭ്യമാവും.
*500gm - ₹110/-*
6) *കൂവനൂറ് / കൂവപ്പൊടി*
കൂവ ഇടിച്ച് പിഴിഞ്ഞ് നൂറെടുത്ത് പൊടിച്ചാണ് കൂവനൂറ് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവനൂറ് പനംകൽക്കണ്ട തെളിയിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം.
കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു.
ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്.
*100gm -- ₹110/-*
*250gm -- ₹250/-*
നവധാന്യപൊടി
നവഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തി ഒമ്പത് ധാന്യങ്ങൾ കഴുകി മുളപ്പിച്ചുണക്കി വറുത്തു പൊടിച്ചെടുത്തതാണ് നവധാന്യ പൊടി.
മൂന്നു മാസം തികഞ്ഞ കുഞ്ഞുങ്ങൾക്ക് കുറുക്കി നൽകാനും പ്രോട്ടീൻ കുറവുള്ളവർക്ക് ചപ്പാത്തിയ്ക്കുള്ള പൊടിയിലോ ദോശ മാവിലോ ചേർത്തു കഴിക്കാം..
*250gm - ₹200/-*
തൃശൂർ നഗര പരിധിയിൽ ഹോം ഡെലിവറി ആയി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും..
കേരളത്തിനകത്തും ഇന്ത്യയിൽ ഒട്ടുമിക്കയിടത്തേക്കും ഇന്ത്യാ പോസ്റ്റ് വഴിയും വിതരണ സൗകര്യമുണ്ട്.
ഫോൺ വഴിയോ WhatsApp വഴിയോ നിങ്ങൾക്കെന്നെ connect ചെയ്യാം.
അർച്ചന ഫുഡ് പ്രൊഡക്ടസ്,
വടൂക്കര, തൃശൂർ.680007
Mobile 079075 75112