30/05/2026
രാവിലെ എഴുന്നേറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാനും, വീടും ജോലിയും ഒക്കെ പെർഫെക്റ്റ് ആയി കൊണ്ടുപോകാനും ഓടിനടക്കുന്നവരാണ് നമ്മളിൽ പലരും.!!!!
ആ ഓട്ടത്തിനിടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്നത് ഒരേയൊരു കാര്യമാണ്— നമ്മളെത്തന്നെ!
പ്രിയപ്പെട്ട മുത്ത് മണികളേ... കുടുംബത്തിന് വേണ്ടിയും പ്രിയപ്പെട്ടവർക്ക് വേണ്ടിയും ജീവിക്കുന്നതിനൊപ്പം, ദിവസത്തിൽ ഒരു 15 മിനിറ്റെങ്കിലും നിങ്ങൾക്കായി മാത്രം മാറ്റിവെക്കൂ.
ഇഷ്ടമുള്ള ഒരു ചൂട് ചായ ആസ്വദിച്ചു കുടിക്കാൻ...☕
, ഒന്ന് കടൽ കാറ്റ് കൊള്ളാന്‍, ഒരു സിനിമ കാണാന്‍,
കേൾക്കാൻ കൊതിച്ച ഒരു പാട്ട് തനിച്ചിരുന്ന് കേൾക്കാൻ...🎵
അല്ലെങ്കിൽ വെറുതെ ഒന്നിരുന്ന് റിലാക്സ് ചെയ്യാൻ... 🧘♀️
ഒറ്റയ്ക്കു യാത്ര ചെയ്യാൻ..
ഓർക്കുക, നിങ്ങളുടെ മനസ്സും ശരീരവും സന്തോഷത്തോടെ ഇരുന്നാൽ മാത്രമേ നിങ്ങൾക്ക് ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കാൻ കഴിയൂ. Self-care എന്നത് സ്വാർത്ഥതയല്ല, അത് ജീവിക്കാൻ അത്യാവശ്യമായ ഒന്നാണ്. ❤️
ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ആ 'ഒരു ചെറിയ സമയം' എന്തായിരുന്നു?
താഴെ കമന്റിൽ പങ്കുവെക്കൂ 👇✨