12/08/2024
#ബ്രിട്ടീഷ്കലാപം
ഓരോ രാജ്യത്തിനും അവിടത്തെ ജനതയ്ക്കും അതിൻറേതായ ഒരു സംസ്കാരവും, സംസാരവും ഉണ്ട്..
ഉള്ളതെല്ലാം വിറ്റു പെറുക്കി അവിടെ കുടിയേറാൻ വന്നാൽ തീർച്ചയായും നമ്മളും ഏതാണ്ട് അതേ രീതിയിൽ നേരേ ചൊവ്വേ അങ്ങ് പോണം, അതല്ലേ അതിന്റെ ഒരു ശരി
വെറുതെ അവരോട് കേറി ചൊറിയാനും,നമ്മടെ നാട്ടിലെ പോലെ ഉള്ളില് കെടക്കണ സകലമാന തൊന്തരവുകളും എടുത്തു സായിപ്പൻമാരോട് പോരിന് പോയാ അവര് വാരിപറക്കി എടുത്തു ഉടുക്കും..
മര്യാദക്ക് ആണേ വെള്ളക്കാരെ പോലെ മാനോം മര്യാദേം ആയിട്ട് ഇടപെടണ വേറെ ടീംസ് ഇല്ല എന്ന് തന്നെ പറയാം..
Give respect and take respect എന്നൊക്കെ പറയണത് നേരിട്ട് അനുഭവിച്ചു അറിയണോങ്കീ ഇവിടെ വരണം..
സകലമാന രാജ്യത്ത് നിന്നും പെട്ടികളും കുട്ടികളും കെട്ടിയോളുമായി ഇങ്ങോട്ട് ജീവിതം തേടി വന്നവരില് ഏതാണ്ട് തൊണ്ണൂറു ശതമാനോംഅവനവൻറ കാര്യോം നോക്കി അടങ്ങിയൊതുങ്ങി തന്നെയാണ് ഇവിടെ ജീവിച്ചു പോരുന്നത്.
അങ്ങ് ദുഫായ് എന്നപോലെ ഇൻഡ്യയും,പാകിസ്ഥാനും,ചൈനേം,ഫിലിപീനീയും,നൈജീരിയേം,ഇറാനീം,ഉക്രൈനും,റഷ്യേം എല്ലാം ഏകോദര സഹോദരങ്ങളെ പോലെ വഴക്കും വക്കാണങ്ങളും ഇല്ലാതെ തന്നെയാണ് ഇവിടെ വെളളക്കാർക്കൊപ്പം കഴിഞ്ഞു പോണത്.
മേൽപ്പറഞ്ഞ നൂറില് ബാക്കിയുള്ള പത്ത് ശതമാനത്തിന് ഇപ്പഴും പക്ഷേ നേരം വെളുത്തിട്ടില്ല, അവര് ജീവിച്ച സാഹചര്യോം, അവിടത്തെ അഠപടലം തക്കിടതരികിട ഭക്തി മത കച്ചോടവുമൊക്കെ ഇവിടെ പുഷ്പിപ്പിച്ച്, വെറുപ്പിച്ച് ഇവിടുള്ള സായിപ്പൻമാരുടെ തളളയ്ക്ക് വിളിച്ച് അവരിൽ പലരേയും ഓടിച്ചു വിട്ടിട്ട് അവരുടെ രാജ്യത്തിൻറെ വെറുവാക്കല്ലം കെട്ട മോശവശങ്ങളുടെ തനിപകർപ്പ് ഇവിടെ സ്യഷ്ടിക്കുകയാണ്..... അവസാനം എല്ലാം കണ്ടും കേട്ടും മതിയായി നിവർത്തി കെട്ട വെളളവീര്യം കൂടിയ സായിപ്പൻമാരും, മദാമ്മമാരും ഒത്തുകൂടി എല്ലാം വാരിപറക്കി കത്തിച്ചു തുടങ്ങീരിക്കയാണ്..
വഴീകണ്ടപച്ചയേയും,പഴുത്തേനേം,
മല്ലൂനേയുമൊക്ക കാവാലം പൊളക്ക ഓരോന്ന് കൊടുത്ത് കടകളും കൂരകളും ഒക്കെ, മൊത്തത്തിൽ പിഞ്ഞാണികടയിൽ മൂരികയറിയ പോലെ അലമ്പാക്കി മാററിയിരിക്കേണ്..
ബംഗാളികൾ അഥവാ നമ്മുടെ അതിഥികൾ സസ്യശാമളകോമളകേരളത്തിൽ വന്ന് പ്രത്യേകിച്ച് പെരുമ്പാവൂര് കെടന്നു കാണിക്കുന്ന കറാംപെറപ്പ് നമ്മൾ കാണുന്നതല്ലേ...
എങ്ങനെ ഉള്ള സ്ഥലോരുന്ന്, ഇപ്പോ ഭായിമാര് മുറുക്കി തുപ്പി അഠപടലം നാറ്റിച്ചിരിക്കുകയല്ലേ എല്ലായിടവും, ക്രിമിനൽ കലാപരിപാടികൾ വേറെ...
അതൊക്കെ കാണുമ്പോൾ നമ്മൾ മലയാളികൾക്ക് (അവിടെ മലയാളികൾ ഇപ്പോ കുറവാ)ഉണ്ടാവുന്ന ഒരു തരം നന്മയുള്ള ലോകമേ വൈബിലുളള ഒരു മാതിരി സ്നേഹം ഇല്ലേ... അത് തന്നെയാണ് ഇപ്പോ യുകെയിൽ ഇവിടെ കുടിയേറാൻ വന്ന കുരുത്തം കെട്ടോൻമാരോട് ഒരു മയോം ഇല്ലാതെ ഇവിടുളേളോര് കാണിച്ചത്.
എന്തായാലും തൽക്കാലം ഒന്നഠിങ്ങിയിരിക്കേണ്.. ചിരിച്ചോണ്ട് നിക്കണ വെളളകള് എപ്പോ വേണേലും പിരിവെട്ടി പഴെപോലാവും.... വെറുതെ അവരുടെ രാജ്യത്ത് വന്നു അവരെ കേറി ചൊറിയരുത്.. തീർച്ചയായും പപ്പും,പൂടേം ബാക്കി വയ്ക്കാതെ അവര് കേറി മാന്തും..
തലതിരിഞ്ഞ ഓരോരുത്തൻ മാർ കാണിച്ചു കൂട്ടുന്ന കന്നംതിരുവുകൾക്ക് ഇരയാവണത് നിഷ്കു ജന്മങ്ങൾ ആയിരിക്കും.
... രാജ്യം വിട്ട് നമ്മളൊക്കെ ഇവിടെ വന്നത് ജീവിക്കാനല്ലേ... ഇവിടെ വന്ന് അവരെ സൈഡാക്കി, നമ്മുടെ നാട്ടിലെ പോലെ പാർട്ടിയും മതവും, വളർത്താൻ പോയാൽ
അഴിഞ്ഞാടുന്ന ബംഗാളികളെ കണ്ട് അന്തം വിട്ട് മാളത്തിൽ ഒളിക്കണ മലയാളികളെ പോലെ ആവില്ല....
സായിപ്പ് തോക്കെടുക്കും...
ഒരു ഒന്നൊന്നര തോക്ക്..
ജാഗ്രതൈ
NB:പടത്തിൽ ഒള്ളത്.. അടങ്ങിയൊതുങ്ങി ജീവിക്കണ തിരോന്തോരത്ത് നിന്നുള്ള അണുകുടുംബം
✍️സൺ